പണപ്രതിസന്ധി: സംസ്ഥാന ബജറ്റ് ജനുവരിയില്‍ ഉണ്ടാകില്ല

പണപ്രതിസന്ധി:  സംസ്ഥാന ബജറ്റ് ജനുവരിയില്‍ ഉണ്ടാകില്ല

 
കോഴിക്കോട്: നോട്ട് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ബജറ്റ് ജനുവരിയിലുണ്ടാകില്ലെന്നും ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആകും ബജറ്റുണ്ടാകുകയെന്നും ധനമന്ത്രി തോമസ് ഐസക്ക്. നോട്ട് അസാധുവാക്കലിനുശേഷമുണ്ടായ സാഹചര്യങ്ങളും കേന്ദ്ര ബജറ്റും വിലയിരുത്തിയതിനുശേഷം സംസ്ഥാന ബജറ്റ് അവതരിപ്പിച്ചാല്‍ മതിയെന്ന് ധനകാര്യ സെക്രട്ടറി കെ എം ഏബ്രാഹാമിന്റെ ശുപാര്‍ശയെ തുടര്‍ന്നാണിത്.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൃത്യസമയത്ത് തന്നെ എക്കൗണ്ടിലെത്തുമെന്ന് ധനമന്ത്രി അറിയിച്ചു. കൃത്യമായി മൂന്നാം തിയതി തന്നെ ശമ്പളവും പെന്‍ഷനും ലഭ്യമാക്കും. എന്നാല്‍ പണം പൂര്‍ണമായി പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. 12,000 രൂപവരെയാണ് പിന്‍വലിക്കാന്‍ അനുവദിച്ചിട്ടുള്ള തുക. 1,400 കോടിരൂപയാണ് ശമ്പളം നല്‍കേണ്ട ചെലവിലേക്കായി സംസ്ഥാനത്തിന് ആവശ്യം. എന്നാല്‍ 600 കോടി രൂപ നല്‍കാനെ റിസര്‍വ് ബാങ്ക് തയ്യാറായിട്ടുള്ളൂ. നിയമപ്രകാരം 24,000 രൂപ പിന്‍വലിക്കാന്‍ ആവശ്യമായ നോട്ടുകള്‍ ലഭ്യമാക്കണമെന്ന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടുണ്ട്.

രൂക്ഷമായ നോട്ട് പ്രതിസന്ധിയാണ് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നതെന്നാണ് ധനകാര്യ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. അതിനാല്‍ കേരളത്തിന്റെ പഞ്ചവത്സര പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് കൂടുതല്‍ തയ്യാറെടുപ്പ് വേണമെന്ന് സെക്രട്ടറി ശുപാര്‍ശ ചെയ്തിട്ടുണ്ട്. നോട്ട് പ്രതിസന്ധി സംസ്ഥാനത്തിന്റെ സാമ്പത്തികനിലയെ കാര്യമായി ബാധിച്ചു. റവന്യു വരുമാനത്തില്‍ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വരുമാനം 800 കോടി കുറഞ്ഞതായും ഒരു ശതമാനം വായ്പ കൂടുതല്‍ എടുക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയതായും ധനമന്ത്രി അറിയിച്ചു.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*