സെറീന വില്യംസ് വിവാഹിതയാകുന്നു: വരന്‍ റെഡിറ്റിന്റെ സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയന്‍

സെറീന വില്യംസ് വിവാഹിതയാകുന്നു:  വരന്‍ റെഡിറ്റിന്റെ സഹസ്ഥാപകന്‍ അലക്‌സിസ് ഒഹാനിയന്‍

 

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടെന്നീസ് താരമായ സെറീന വില്യംസ് വിവാഹിതയാകുന്നു. സോഷ്യന്‍ മീഡിയ പ്ലാറ്റ്‌ഫോമായ റെഡിറ്റിന്റെ സഹസ്ഥാപകനായ അലക്‌സിസ് ഒഹാനിയനാണ് വരന്‍. വളരെക്കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. സെറീന വില്യംസ് തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. അതേസമയം, വിവാഹം എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല.

റെഡിറ്റില്‍ വിവാഹാഭ്യര്‍ത്ഥനകളെ സംബന്ധിച്ച വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്ന ഫോറത്തിലാണ് വിവാഹക്കാര്യം സെറീന പോസ്റ്റ് ചെയ്തത്. റോമില്‍ വെച്ച് ആദ്യമായി പരസ്പരം കണ്ടുമുട്ടിയപ്പോള്‍ ഒഹാനിയന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നുവെന്ന് സെറീന വില്യംസ് കുറിപ്പിലൂടെ അറിയിച്ചു. ഒഹാനിയന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ടെന്നീസ് താരം അവതരിപ്പിച്ചത് കവിതാ രൂപത്തിലായിരുന്നു.

സെറീന വില്യംസും അലക്‌സിസ് ഒഹാനിയനും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ സജീവമായിരുന്നുവെങ്കിലും ഇരുവരും ഇതേക്കുറിച്ച് പ്രതികരിക്കാതെ ഇതുവരെ പ്രണയം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. ലോക ടെന്നീസ് വനിതാ വിഭാഗത്തില്‍ മുന്‍ ഒന്നാം റാങ്കുകാരിയായ സെറീന വില്യംസ് ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ്.

Comments

comments

Categories: Sports

Write a Comment

Your e-mail address will not be published.
Required fields are marked*