സന്തോഷ് ട്രോഫി: ഇരുപതംഗ കേരള ടീമിനെ പ്രഖ്യാപിച്ചു

സന്തോഷ് ട്രോഫി:  ഇരുപതംഗ കേരള ടീമിനെ പ്രഖ്യാപിച്ചു

 

തിരുവനന്തപുരം: എഴുപത്തിയൊന്നാമത് സന്തോഷ് ട്രോഫി ഫൂട്‌ബോള്‍ ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇരുപതംഗ ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തിരുവനന്തപുരം മൗര്യ രാജധാനി ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം നേതാവായ വി ശിവന്‍കുട്ടിയാണ് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചത്.

എസ്ബിടി താരമായ പി ഉസ്മാനാണ് ടീമിന്റെ ക്യാപ്റ്റന്‍. കേരള പൊലീസിലെ ഫിറോസ് കളത്തിങ്കല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനുമായി. കേരള ടീമിലെ പതിനൊന്ന് പേര്‍ പുതുമുഖങ്ങളാണ്. ടീമിലെ പതിനാറ് പേര്‍ 23 വയസിന് താഴെയുള്ളവരും. നവംബര്‍ 22ന് കാര്യവട്ടം എല്‍എന്‍സിപിഇയില്‍ ആരംഭിച്ച ക്യാംപില്‍ പങ്കെടുത്ത 67 പേരില്‍ നിന്നാണ് ഇരുപതംഗ കേരള ടീമിനെ തിരഞ്ഞെടുത്തത്.

കേരള ടീം: വി മിഥുന്‍ (ഗോള്‍കീപ്പര്‍, കണ്ണൂര്‍, എസ്ബിടി), അജ്മല്‍ (ഗോള്‍കീപ്പര്‍, പാലക്കാട്, കെഎസ്ഇബി), മെല്‍ബിന്‍ എസ് (ഗോള്‍കീപ്പര്‍, തിരുവനന്തപുരം, കേരള പൊലീസ്), നജീഷ് എം (പ്രതിരോധം, കാസര്‍കോട്, വാസ്‌കോ ഗോവ), ലിജോ എസ് (പ്രതിരോധം, തിരുവനന്തപുരം, എസ്ബിടി), രാഹുല്‍ പി രാജ് (പ്രതിരോധം, തൃശൂര്‍, എസ്ബിടി), നൗഷാദ് കെ (പ്രതിരോധം, കോട്ടയം, ബസേലിയസ് കേളേജ്).

ശ്രീരാഗ് വി ജി (പ്രതിരോധം, തൃശൂര്‍, എസ്‌സി കേരള), സീഷന്‍ എസ് (മധ്യനിര, തിരുവനന്തപുരം, എസ്ബിടി), ഷിബിന്‍ ലാല്‍ വി കെ (മധ്യനിര കോഴിക്കോട്, എസ്ബിടി), മുഹമ്മദ് പാറക്കോട്ടില്‍ (മധ്യനിര, പാലക്കാട്, എസ്ബിടി), ജിഷ്ണു ബാലകൃഷ്ണന്‍ (മധ്യനിര, മലപ്പുറം, എന്‍എസ്എസ് കോളേജ് മഞ്ചേരി), നെറ്റോ ബെന്നി (മധ്യനിര, ഇടുക്കി, യൂണിറ്റി സോക്കര്‍), അനന്ദു മുരളി (മധ്യനിര, കോട്ടയം, ബസേലിയസ് കോളേജ്).

അഷറുദ്ദീന്‍ (മധ്യനിര, മലപ്പുറം), ഉസ്മാന്‍ പി (ക്യാപ്റ്റന്‍, മുന്നേറ്റനിര, മലപ്പുറം, എസ്ബിടി), ജോബി ജെസ്റ്റിന്‍ (മുന്നേറ്റനിര, തിരുവനന്തപുരം), എല്‍ദോസ് ജോര്‍ജ് (മുന്നേറ്റനിര, ഇടുക്കി), ഫിറോസ് കളത്തിങ്കല്‍ (മുന്നേറ്റനിര, മലപ്പുറം, കേരള പൊലീസ്), സഹല്‍ അബ്ദുല്‍ സമദ് (മുന്നേറ്റ നിര, കണ്ണൂര്‍). വി പി ഷാജിയാണ് സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്റെ പരിശീലകന്‍.

സന്തോഷ് ട്രോഫി ഫൂട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ദക്ഷിണ മേഖല യോഗ്യതാ മത്സരങ്ങള്‍ ജനുവരി അഞ്ച് മുതല്‍ പത്ത് വരെ തിയതികളിലായി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, പുതുച്ചേരി ടീമുകള്‍ എ ഗ്രൂപ്പിലും തമിഴ്‌നാട്, സര്‍വീസസ്, തെലങ്കാന, ലക്ഷദ്വീപ് ടീമുകള്‍ ബി ഗ്രൂപ്പിലുമായും മത്സരിക്കും.

ഉച്ചക്ക് രണ്ടര മണിക്കും വൈകുന്നേരം 4.30നുമായാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ കേരളം പുതുച്ചേരിയെയും ആദ്യ ദിനത്തിലെ രണ്ടാം കളിയില്‍ കര്‍ണാടക ആന്ധ്രപ്രദേശിനെയും നേരിടും. പ്രാഥമിക ഘട്ടത്തില്‍ രണ്ട് ഗ്രൂപ്പില്‍ നിന്നും മുന്നിലെത്തുന്ന ഓരോ ടീമുകള്‍ ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശിക്കും. നേരത്തെ തന്നെ നേരിട്ട് യോഗ്യത നേടിയിട്ടുള്ള ടീമുകള്‍ ഇവര്‍ക്കൊപ്പം അടുത്ത റൗണ്ടില്‍ ഒപ്പം ചേരുകയും ചെയ്യും.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*