യൂട്യൂബ് വിവാഹ ക്ഷണവുമായി സച്ചിന്‍ ബേബി

യൂട്യൂബ് വിവാഹ ക്ഷണവുമായി സച്ചിന്‍ ബേബി

 

കൊച്ചി: മലയാളി ക്രിക്കറ്റ് താരം സച്ചിന്‍ ബേബി വിവാഹിതനാകുന്നു. ഡോക്ടറായ അന്ന ചാണ്ടിയാണ് പ്രതിശ്രുത വധു. ഒന്നര വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ജനുവരി അഞ്ചാം തിയതി തൊടുപുഴയിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. വിവാഹ ക്ഷണമായി മനോഹരമായ വീഡിയോ സച്ചിന്‍ ബേബി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെയും കൂട്ടിയിണക്കിയതാണ് വീഡിയോ. സച്ചിന്‍ എന്ന ആരവം മുഴങ്ങുന്ന മൈതാന മധ്യത്തിലേക്ക് റോയല്‍ ചലഞ്ചേഴ്‌സിന്റെ 36-ാം നമ്പര്‍ ജഴ്‌സിയില്‍ ബാറ്റുമായി സച്ചിന്‍ ബേബി കടന്നുവരുന്നതും അതേ നമ്പര്‍ ജഴ്‌സിയണിഞ്ഞ അന്ന ചാണ്ടി പന്തെറിഞ്ഞ് താരത്തെ ക്ലീന്‍ ബൗള്‍ഡാക്കുന്നതും വീഡിയോയിലുണ്ട്.

എന്നാല്‍, പുറത്തായ സച്ചിന്‍ ബേബി ആഹ്ലാദം പ്രകടിപ്പിക്കുന്ന അന്ന ചാണ്ടിയുടെ അടുക്കലെത്തി, മുട്ടുകുത്തിനിന്ന് പ്രതിശ്രുത വധുവില്‍ നിന്നും നെറുകയില്‍ പ്രണയാര്‍ത്ഥമായ മുത്തം സ്വീകരിക്കുന്നതാണ് വീഡിയോയുടെ ഇതിവൃത്തം. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കോക്കനട്ട് വെഡിംഗ് സിനിമാസാണ് വീഡിയോ ഒരുക്കിയത്.

Comments

comments

Categories: Sports, Trending