റെയ്ല്‍ സുരക്ഷ: ഇന്ത്യ ജപ്പാന്റെയും കൊറിയയുടെയും സഹായം തേടി

റെയ്ല്‍ സുരക്ഷ: ഇന്ത്യ ജപ്പാന്റെയും  കൊറിയയുടെയും സഹായം തേടി

 

ന്യൂഡെല്‍ഹി: അപകടങ്ങള്‍ തുടര്‍ച്ചയായ പശ്ചാത്തലത്തില്‍ റെയ്ല്‍ സുരക്ഷ മെച്ചപ്പെടുത്താന്‍ ഇന്ത്യ ജപ്പാന്റെയും ദക്ഷിണകൊറിയയുടെയും സഹായം തേടി. രാജ്യത്തെ റെയ്ല്‍വെ ശൃംഖല സുരക്ഷിതമാക്കുന്നതിനുള്ള സാങ്കേതിക സഹായങ്ങള്‍ക്കായി ഇരു രാജ്യങ്ങളിലേയും പ്രതിനിധികളുമായി റെയ്ല്‍വെ മന്ത്രി സുരേഷ് പ്രഭു ടെലിഫോണ്‍ ചര്‍ച്ച നടത്തി.
ജപ്പാനിലേയും ദക്ഷിണകൊറിയയിലേയും വിദഗ്ധര്‍ ഇന്ത്യ സന്ദര്‍ശിച്ച് അനുയോജ്യമായ സാങ്കേതിക പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കണമെന്ന് സുരേഷ് പ്രഭു ചര്‍ച്ചയില്‍ അഭ്യര്‍ത്ഥിച്ചു.
റെയ്ല്‍വെ സുരക്ഷയിലെ സഹകരണം സംബന്ധിച്ച് ആര്‍റ്റിആര്‍ഐയും (റെയ്ല്‍വെ ടെക്‌നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജപ്പാന്‍) കൊറിയന്‍ റെയ്ല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും നേരത്തെ കരാറില്‍ ഒപ്പുവച്ചിരുന്നു.
പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. അനില്‍ കകോദറുമായുംവിഷയത്തില്‍ പ്രഭു ചര്‍ച്ച നടത്തി. ഇന്ത്യന്‍ റെയ്ല്‍വെയുടെ സുരക്ഷ സംബന്ധിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
റെയ്ല്‍ സുരക്ഷ സംവിധാനം നവീകരിക്കാനും മെച്ചപ്പെടുത്താനും കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(സിഎജി)യില്‍ നിന്നും വിരമിച്ച വിനോദ് റായിയോട് സുരേഷ് പ്രഭു സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

Comments

comments

Categories: Tech