ഫാ. ടോമിന്റെ മോചനം സാധ്യമാക്കും: രാഷ്ട്രപതി

ഫാ. ടോമിന്റെ മോചനം സാധ്യമാക്കും: രാഷ്ട്രപതി

തിരുവനന്തപുരം: യെമനില്‍ ഐഎസ് ഭീകരര്‍ തടവിലാക്കിയ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉറപ്പ് നല്‍കി. തിരുവനന്തപുരത്ത് ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു രാഷ്ട്രപതി.
ഫാ. ടോമിന്റെ മോചനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതിക്കു നിവേദനം സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും, വിദേശകാര്യമന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം തന്റെ മോചനം ഉടന്‍ സാധ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചു കൊണ്ടുള്ള ഫാ. ടോമിന്റെ വീഡിയോ പുറത്തുവന്നിരുന്നു. തന്റെ ആരോഗ്യം വളരെ മോശമാണെന്നും മോചനം വൈകിയാല്‍ ജീവന്‍ അപകടത്തിലാവുമെന്നും സൂചിപ്പിക്കുന്നതായിരുന്നു വീഡിയോ സന്ദേശം. ഈ സാഹചര്യത്തിലാണ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും നിവേദനം സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.
ഈ വര്‍ഷം മാര്‍ച്ച് നാലിനായിരുന്നു ഫാ. ടോമിനെ യെമനില്‍നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*