പ്രധാനമന്ത്രിയുടെ വലിയ സ്വപ്‌നങ്ങള്‍

പ്രധാനമന്ത്രിയുടെ വലിയ സ്വപ്‌നങ്ങള്‍

 

ഇന്ന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പ്രഖ്യാപനങ്ങളുമായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിലൂടെ രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച ശേഷമുള്ള അടുത്ത ബിഗ് ഡേ എന്നാണ് ബിജെപി നേതാക്കള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയെ സാമ്പത്തിക കുതിപ്പിലേക്കെത്തിക്കുന്ന വലിയ കാര്യങ്ങള്‍ മോദി പ്രഖ്യാപിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
നോട്ട് അസാധുവാക്കല്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക കുതിപ്പ് ഉറപ്പാക്കുമെന്ന് മോദി ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കില്‍ അത് സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാഴ്ത്തുന്നതിന് ഇടവെച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് ലഘൂകരിക്കാന്‍ പോന്നതാകണം പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. ഉയര്‍ന്ന മൂല്യമുള്ള 500,1000 നോട്ടുകള്‍ അസാധുവാക്കിയതിലൂടെ വിവിധ മേഖലകളില്‍ വന്‍ നഷ്ടമാണുണ്ടായത്, തൊഴിലിനെയും അത് ബാധിച്ചു. ഇതുമൂലമുണ്ടായ എതിര്‍പ്പുകളെ ലഘൂകരിക്കുന്ന തരത്തിലുള്ള വലിയ പ്രഖ്യാപനങ്ങളും നേട്ടങ്ങളും ഉണ്ടായാലേ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പിലും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി പ്രതീക്ഷവെക്കേണ്ടതുള്ളൂ.

Comments

comments

Categories: Editorial