ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോഴ്‌സുകളുമായി ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സും ലേണ്‍ട്രോണും

ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോഴ്‌സുകളുമായി ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സും ലേണ്‍ട്രോണും

മുംബൈ: മുന്‍നിര സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് ആന്റ് ബ്രാന്‍ഡ് ലൈസന്‍സിംഗ് ഫേമായ ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സും ലേണിംഗ് ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ലേണ്‍ട്രോണും ചേര്‍ന്ന് പ്രോബേസ്‌ലൈന്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ ആരംഭിക്കുന്നു.

മൂന്നുമാസമായിരിക്കും ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സിന്റെ കാലാവധി. ജോയ് ഭട്ടാചാര്യ (ടൂര്‍ണമെന്റ് ഡയറക്റ്റര്‍, ഫിഫ അണ്ടര്‍17 വേള്‍ഡ് കപ്പ്), ഹോവാര്‍ഡ് ക്ലയര്‍ (മുന്‍ ഗ്ലോബല്‍ ലൈസന്‍സിംഗ് ഹെഡ്, ലിവര്‍പൂള്‍എഫ്‌സി), ധീരജ് മല്‍ഹോത്ര (മുന്‍ ഐപിഎല്‍ ടൂര്‍ണമെന്റ് ഡയറക്റ്റര്‍), മദന്‍ മോഹപത്ര (കസ്റ്റമര്‍ സ്ട്രാറ്റജി വിഭാഗം തലവന്‍, ഫ്യൂച്ചര്‍ ഗ്രൂപ്പ്), ഹിരേന്‍ പണ്ഡിറ്റ് (സിഒഒ, ട്രാന്‍സ്റ്റേഡിയ) എന്നിവര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള സ്‌പോര്‍ട്‌സ് മേഖലിലെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും.

ലേണ്‍ട്രോണിന്റെ ലേണിംഗ് പ്ലാറ്റ്‌ഫോമിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും പിസി, സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ് തുടങ്ങി ഏത് ഡിവൈസ് ഉപയോഗിച്ചും ക്ലാസുകളില്‍ പങ്കെടുക്കാം. സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഒരുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം-ബേസ്‌ലൈന്‍ വെഞ്ച്വേഴ്‌സിന്റെ മാനേജിംഗ് ഡയറക്റ്ററായ തുഹിന്‍ മിശ്ര പറഞ്ഞു.

ഇന്ത്യയില്‍ പ്രതിവര്‍ഷം 12 ശതമാനത്തോളം വളര്‍ച്ച രേഖപ്പെടുത്തികൊണ്ടിരിക്കുന്ന ബിസിനസ് മേഖലയാണ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്. സ്‌പോര്‍ട്‌സ് ബിസിനസിന്റെ മൂല്യം ഒരു ബില്ല്യണ്‍ ഡോളറോളം വരും.

സ്‌പോര്‍ട്‌സ് ബിസിനസിന്റെ ഓപ്പറേഷണല്‍ ആന്റ് മാര്‍ക്കറ്റിംഗ് അല്ലെങ്കില്‍ മീഡിയ മാനേജ്‌മെന്റ് ആന്റ് കൊമേഴ്‌സ്യല്‍ ആസ്‌പെക്ട്‌സ് ഓഫ് പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് എന്നീ മേഖലകളിലായിരിക്കും സ്‌പോര്‍ട്‌സ് മാര്‍ക്കറ്റിംഗ് ആന്റ് മാനേജ്‌മെന്റ് കോഴ്‌സ് പ്രധാനമായും ശ്രദ്ധ ചെലുത്തുന്നത്.
എല്ലാ കോഴ്‌സുകളിലെയും മികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിനുള്ള അവസരവും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

Comments

comments

Categories: Sports