സൈബര്‍ സെക്യൂരിറ്റി നിക്ഷേപങ്ങള്‍ മൈക്രോസോഫ്റ്റ് ഉയര്‍ത്തുന്നു

സൈബര്‍ സെക്യൂരിറ്റി നിക്ഷേപങ്ങള്‍ മൈക്രോസോഫ്റ്റ് ഉയര്‍ത്തുന്നു

കൊച്ചി: ഏറെ നേട്ടങ്ങള്‍ കൈവരിച്ച ഒരു വര്‍ഷത്തിന് ശേഷം, മൈക്രോസോഫ്റ്റ് ഇന്ത്യ രാജ്യത്തെ തങ്ങളുടെ ആദ്യത്തെ മുഴുനീള സുരക്ഷാ സംവിധാനമായ സൈബര്‍ സെക്യൂരുറ്റി സെന്റര്‍ (CSEC) ഡെല്‍ഹിയില്‍ സ്ഥാപിച്ചു.

രാജ്യത്തെ ഡിജിറ്റല്‍വത്കരണത്തെ സഹായിക്കുന്ന തരത്തില്‍, മൈക്രോസോഫ്റ്റിന്റെ എല്ലാ സൈബര്‍ സുരക്ഷാ സംവിധാനങ്ങളെയും ഒരുമിപ്പിച്ച്, എല്ലാ പബ്ലിക്ക്-പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്കും മികച്ച സുരക്ഷാ സംവിധാനങ്ങള്‍ നല്‍കാന്‍ ഇതോടു കൂടി സാധിക്കും. മൈക്രോസോഫ്റ്റിന്റെ ഇത്തരത്തിലെ ഏഴാമത്തെ സൈബര്‍ സെക്യൂരിറ്റി സെന്ററാണ് ഇത്. കമ്പനിയുടെ ഡിജിറ്റല്‍ ക്രൈം യൂണിറ്റിന്റെ സാറ്റ്‌ലൈറ്റായാണ് ഈ സെന്റര്‍ പ്രവര്‍ത്തിക്കുക. ഇന്ത്യന്‍ സ്ഥാപനങ്ങളെ സൈബര്‍ സുരക്ഷയെ കുറിച്ച് ബോധവത്കരിക്കാനായുള്ള ഒരു ദേശീയ കാംപെയ്‌നും കമ്പനി ആവിഷ്‌കരിച്ചിട്ടുണ്ട്.

Comments

comments

Categories: Branding