യുഎസിനെയും സോവിയറ്റ് യൂണിയനെയും ഞെട്ടിച്ച രാജി

യുഎസിനെയും സോവിയറ്റ് യൂണിയനെയും ഞെട്ടിച്ച രാജി

 

ലണ്ടന്‍: ബ്രിട്ടന്റെ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും 1990 നവംബര്‍ 22നു മാര്‍ഗരറ്റ് താച്ചര്‍ രാജിവച്ച തീരുമാനം കേട്ട് ഞെട്ടിയവരില്‍ യുഎസിലെയും സോവിയറ്റ് യൂണിയനിലെയും രാഷ്ട്രീയ നേതാക്കളുമുണ്ടായിരുന്നെന്നു വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വെള്ളിയാഴ്ച പുറത്തുവിട്ട രഹസ്യ ഫയലിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ രാജി എന്നാണ് ഫയലിന്റെ തലക്കെട്ട്.
1979 മെയ് മാസം നാലിനാണ് ബ്രിട്ടന്റെ പ്രധാനമന്ത്രിയായി താച്ചര്‍ അധികാരമേറ്റത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു വനിത പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കു അവരോധിതയായത്. 1990 നവംബര്‍ 22ന് അവര്‍ രാജിവച്ചു. താച്ചറുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് മൈക്കിള്‍ ഹെസല്‍ട്ടൈന്‍ രംഗത്തുവന്നതോടെയാണ് അവര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചത്.

Comments

comments

Categories: World