ആമസോണ്‍ ബ്യൂട്ടി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ആമസോണ്‍ ബ്യൂട്ടി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കൊച്ചി: ആമസോണ്‍ ഉപഭോക്താക്കള്‍ ഏറെ ആവശ്യപ്പെട്ടതും മികച്ച റേറ്റിംഗ് നല്‍കിയതുമായ കോസ്മറ്റിക്‌സ് ബ്രാന്‍ഡുകള്‍ക്കുള്ള ബ്യൂട്ടി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മത്സരത്തില്‍ 19,000 ബ്രാന്‍ഡുകളിലുള്ള 15 ലക്ഷം ഉല്‍പ്പന്നങ്ങളില്‍ നിന്ന് 13 കാറ്റഗറികളില്‍ മുന്നിലെത്തി ലാക്‌മെ ഒന്നാം സ്ഥാനം നേടി. 6 കാറ്റഗറിയില്‍ നിന്നായി മേബിലിന്‍ രണ്ടാമതെത്തി.

പേഴ്‌സണല്‍ കെയര്‍ അപ്ലയന്‍സസ് കാറ്റഗറിയില്‍ ഫിലിപ്‌സ്, ഹെയര്‍ ഓയില്‍ വിഭാഗത്തില്‍ സൗത്ത് ഇന്ത്യന്‍ ബ്രാന്‍ഡായ ഇന്ദുലേഖയും സ്‌കിന്‍ ജെല്‍ കാറ്റഗറിയില്‍ പതഞ്ജലിയും അവാര്‍ഡ് സ്വന്തമാക്കി. സ്‌കിന്‍ ആന്റ്‌ബോഡി കെയര്‍, ഹെയര്‍കെയര്‍, മേയ്ക്കപ്പ്, മെന്‍സ് ഗ്രൂമിംഗ് തുടങ്ങി 66 കാറ്റഗറികളിലായാണ് മത്സരം നടന്നത്.

ആഡംബര സൗന്ദര്യ വര്‍ദ്ധക വസ്തുക്കളായ ഫോറസ്റ്റ് എസന്‍ഷ്യല്‍സ്, മധുരൈ ജാസ്മിന്‍, മൊഗ്ര ഹെയര്‍ ക്ലെന്‍സര്‍ തുടങ്ങിയവയും അവാര്‍ഡിനര്‍ഹരായി. ഓര്‍ഗാനിക് ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച പിന്തുണ കിട്ടിയ ഈ വര്‍ഷം ലോട്ടസ്‌ഹെര്‍ബല്‍സ്, ഹിമാലയ ഹെര്‍ബല്‍സ് തുടങ്ങിയവ മികച്ച നേട്ടമാണ് സ്വന്തമാക്കിയത്.

Comments

comments

Categories: Branding