സംസ്ഥാനത്തെ ഇന്ത്യന്‍ ഓയില്‍ ഔട്ട്‌ലെറ്റുകള്‍ കാഷ്‌ലെസ് രീതിയിലേക്ക് മാറുന്നു

സംസ്ഥാനത്തെ ഇന്ത്യന്‍ ഓയില്‍ ഔട്ട്‌ലെറ്റുകള്‍ കാഷ്‌ലെസ് രീതിയിലേക്ക് മാറുന്നു

 

കൊച്ചി: രാജ്യം കാഷ്‌ലെസ് സമ്പദ് വ്യവസ്ഥയിലേക്ക് മാറുന്ന സാഹചര്യത്തില്‍ കേരളത്തിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ കാഷ്‌ലെസ് ആകുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഇന്ത്യന്‍ ഓയിലിന്റെ ഔട്ട്‌ലൈറ്റുകളില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ്, ഇ-വാലറ്റ്, യുപിഐ എന്നിവ സ്വീകരിക്കും. കൊച്ചിയിലെ ഇന്ത്യന്‍ ഓയിലിന്റെ ഇരുമ്പനത്തെ ടെര്‍മിനല്‍ ഈ മേഖലയില്‍ ഡിജിറ്റല്‍ പേമെന്റ് സംവിധാനം സ്വീകരിക്കുന്ന ആദ്യത്തെ ടെര്‍മിനലാകും. കൂടാതെ സംസ്ഥാനത്തെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്ലാ കാന്റീനുകളിലും കാഷ്‌ലസ് പേമെന്റ് രീതി അവതരിപ്പിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്റെ ഇരുമ്പനം ടെര്‍മിനലിലും കൊച്ചി, കൊല്ലം, കോഴിക്കോട് ബോട്ടിലിംഗ് പ്ലാന്റുകളിലും ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*