നോട്ട് പിന്‍വലിക്കല്‍ സംസ്ഥാനത്തെ 56 ശതമാനം സാമ്പത്തിക ഇടപാടുകളെയും പിന്നോട്ട് വലിച്ചു

നോട്ട് പിന്‍വലിക്കല്‍ സംസ്ഥാനത്തെ 56 ശതമാനം സാമ്പത്തിക ഇടപാടുകളെയും പിന്നോട്ട് വലിച്ചു

 

തിരുവനന്തപുരം: എന്‍ഡിഎ ഗവണ്‍മെന്റിന്റെ 500,1000 നോട്ടുകള്‍ പിന്‍വലിക്കല്‍ നടപടി കേരളത്തിന്റെ സാമ്പത്തിക മേഖലയെ പിന്നോട്ട് വലിച്ചെന്ന് പഠന റിപ്പോര്‍ട്ട്.
ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസ് ആന്റ് പ്ലാനിംഗ് വിഭാഗം തലവന്‍ സി പി ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നവംബര്‍ 23 ന് രൂപം നല്‍കിയ ഗവണ്‍മെന്റ് പാനലാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

റീടെയ്ല്‍ വ്യാപാരം, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ഗതാഗതം തുടങ്ങി കൂടുതലായും കാഷ് വിനിമയമാര്‍ഗമായി ഉപയോഗിക്കുന്ന സെക്ടറുകളാണ് കേരള ഇക്കോണമിയില്‍ 40 ശതമാനവും. ബാക്കിയുള്ളതില്‍ 16 ശതമാനം പ്രൈമറി സെക്ടറിന്റെ സംഭാവനയാണ്. പെട്ടന്നുള്ള നോട്ടുപിന്‍വലിക്കല്‍ കേരളത്തിലെ 56 ശതമാനം സാമ്പത്തിക ഇടപാടുകളെയും ദോഷകരമായി ബാധിച്ചു എന്നാണ് അഞ്ച് പേരടങ്ങുന്ന കമ്മിറ്റിയുടെ പഠന റിപ്പോര്‍ട്ട് പറയുന്നത്. കേരളത്തിലെ ബാങ്കിംഗ് മേഖലയില്‍ പ്രധാന പങ്ക് വഹിക്കുന്ന സഹകരണ മേഖലയിലും പ്രൈമറി അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലും പണം ലഭ്യമാകാതെ വന്നത് പ്രശ്‌നത്തിന്റെ കാഠിന്യം ഇരട്ടിയാക്കി.

പ്രധാന മന്ത്രിയുടെ നവംബര്‍ 8 ലെ പ്രഖ്യാപനത്തോടെ നിലവില്‍ വിതരണത്തില്‍ ഉണ്ടായിരുന്ന 15.44 ലക്ഷം കോടി രൂപയില്‍ 86 ശതമാനവും അസാധുവാക്കപ്പെട്ടു. പിന്‍വലിച്ച തുക മുഴുവന്‍ ഉടന്‍ വിതരണത്തിനെത്തിക്കുവാന്‍ ആര്‍ബിഐക്ക് സാധിച്ചുമില്ല. ഇത് പണദൗര്‍ലഭ്യത്തിന് കാരണമായി. രാജ്യം മുഴുവനുള്ള ജനങ്ങളുടെ നിത്യജീവിതത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തു.

സഹകരണ ബാങ്കുകളെയും സൊസൈറ്റികളെയും നോട്ട് എക്‌സ്‌ചേഞ്ചില്‍ നിന്ന് മാറ്റി നിര്‍ത്തിയതും കേരളത്തിന്റെ സാമ്പത്തിക മേഖലയെ സാരമായി ബാധിച്ചു. സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ദ സ്റ്റേറ്റ് അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡവലപ്പ്‌മെന്റ് ബാങ്ക്, ഡിസ്ട്രിക്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, അര്‍ബന്‍ ബാങ്ക് എന്നിവയുള്‍പ്പെടെ ഏകദേശം 14000 കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ സംസ്ഥാനത്തുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. സംസ്ഥാനത്തെ നിക്ഷേപത്തില്‍ 60 ശതമാനവും കോ-ഓപ്പറേറ്റീവ് ബാങ്കുകളില്‍ ആണെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. ദിവസവേതനക്കാരുടെ ജോലിയും വരുമാനവും കുറഞ്ഞുവെന്നും റിപ്പോര്‍ട്ട് പറയുന്നു

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*