സിയാല്‍ മറ്റ് വിമാനത്താവളങ്ങള്‍ക്ക് മാതൃക: അശോക് ഗജപതി രാജു

സിയാല്‍ മറ്റ് വിമാനത്താവളങ്ങള്‍ക്ക് മാതൃക: അശോക് ഗജപതി രാജു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍) മറ്റ് വിമാനത്താവളങ്ങള്‍ക്ക് മാതൃകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അഭിപ്രായപ്പെട്ടു. സിയാല്‍ സന്ദര്‍ശന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വിമാനത്താവളങ്ങള്‍ക്ക് പുതിയ ടെര്‍മിനലുകള്‍ നിര്‍മ്മിക്കുമ്പോള്‍ ചതുരശ്രമീറ്ററിന് 65,000 രൂപ ചെലവാക്കാമെന്നാണ് എയര്‍പോര്‍ട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയുടെ മാര്‍ഗനിര്‍ദേശം. ചതുരശ്രമീറ്ററിന് 62,000 രൂപ ചെലവഴിച്ച് സിയാല്‍ നിര്‍മ്മിച്ച പുതിയ അന്താരാഷ്ട്ര ടെര്‍മിനലിനെ മാതൃകയാക്കിയാണ് മറ്റ് എയര്‍പോര്‍ട്ടുകള്‍ക്കായി അടിസ്ഥാന ചെലവ് (ബെഞ്ച്മാര്‍ക്കിംഗ്) നിശ്ചയിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സിയാല്‍ മാനേജിംഗ് ഡയറക്റ്റര്‍ വി ജെ കുര്യന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവുമായി മന്ത്രി ചര്‍ച്ച നടത്തി. എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ എ സി കെ നായര്‍, എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ എ എം ഷബീര്‍, എയര്‍പോര്‍ട്ട് അതോററ്റി ഓഫ് ഇന്ത്യ കൊച്ചി എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ ഡിക്രൂസ്, സിഐഎസ്എഫ് സീനിയര്‍ കമാന്‍ഡന്റ് എം ശശികാന്ത് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Comments

comments

Categories: Branding

Related Articles