യുഎന്‍ രക്ഷാസമിതി: ചൈനയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ ഇന്ത്യ

യുഎന്‍ രക്ഷാസമിതി: ചൈനയ്‌ക്കെതിരെ ആഞ്ഞടിക്കാന്‍ ഇന്ത്യ

ന്യൂഡെല്‍ഹി : മസൂദ് അസ്ഹര്‍ വിഷയത്തില്‍ ചൈനയ്‌ക്കെതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുന്നു. മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ പാക് ഭീകരന്‍ മസൂദ് അസ്ഹറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ യുഎന്‍ രക്ഷാസമിതിയില്‍ എതിര്‍ത്താല്‍ തീവ്രവാദത്തെ സഹായിക്കുന്ന രാജ്യമാണ് ചൈനയെന്ന് പ്രചരിപ്പിക്കാന്‍ ഇന്ത്യ തയ്യാറായേക്കും. ഇത് ഇന്ത്യ-ചൈന ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ വീഴ്ത്താനാണ് സാധ്യത.

ഐക്യരാഷ്ട്ര രക്ഷാസമിതിയില്‍ മസൂദ് അസ്ഹറിനെതിരായ ഇന്ത്യയുടെ നീക്കത്തെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് ചൈന എതിര്‍ക്കുന്നത്. പതിനഞ്ചംഗ രക്ഷാസമിതിയില്‍ ചൈന മാത്രമാണ് ഭീകരനെ സഹായിക്കുന്ന നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും പരസ്പരം കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയശേഷം രക്ഷാസമിതി ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് ചൈനയുടെ നിലപാട്. എന്നാല്‍ ഇന്ത്യ ഇത് പാടെ തള്ളിക്കളയുകയാണ്.

രക്ഷാസമിതിയിലെ മറ്റെല്ലാ രാജ്യങ്ങളും എതിര്‍ക്കുന്ന മസൂദ് അസ്ഹറിനെ പിന്തുണച്ചാല്‍ ചൈനയെ തീവ്രവാദ സഹായ രാജ്യമായി ഉയര്‍ത്തിക്കാട്ടാനായിരിക്കും ഇന്ത്യ ശ്രമിക്കുന്നത്. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇരട്ട നിലപാട് പാടില്ലെന്നും ഇതിന്റെ പേരില്‍ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ പാടില്ലെന്നുമാണ് ചൈനീസ് നിലപാട്. പാക് ഭീകരനെ പിന്തുണച്ചാല്‍ ഈ നിലപാട് ചൈനയ്ക്ക് തിരിച്ചടിയാകും. ആഗോള ഭീകരവാദ ഇടനാഴിയില്‍ ചൈന ചുവപ്പ് പരവതാനി വിരിക്കുകയാണെന്ന് ഇന്ത്യ പ്രചാരണം നടത്തുമെന്നാണ് വിവരങ്ങള്‍.

Comments

comments

Categories: Slider, Top Stories