ബിനാലെ: മെര്‍ക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിശീലന കളരിക്ക് മികച്ച പ്രതികരണം

ബിനാലെ: മെര്‍ക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച  പരിശീലന കളരിക്ക് മികച്ച പ്രതികരണം

 

കൊച്ചി: കൊച്ചി ബിനാലേയുമായി സഹകരിച്ച് മെര്‍ക്കിന്റെ പിന്തുണയോടെ നടത്തുന്ന ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ (എബിസി) പരിപാടിക്ക് വിദ്യാര്‍ത്ഥികളില്‍ നിന്നു ലഭിക്കുന്നത് മികച്ച പ്രതികരണം. എറണാകുളം ഏലൂര്‍ എം.ഇ.എസ്. ഈസ്റ്റേണ്‍ സ്‌ക്കൂളില്‍ ഇന്നാരംഭിച്ച പരിപാടിക്ക് കുട്ടികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. കളിയിലൂടെയും ചിരിയിലൂടെയും വരയിലൂടെയും കുട്ടികള്‍ കലാസ്വാദനത്തിന്റെയും കലാ നിര്‍മാണത്തിന്റെയും പുതിയ രീതികള്‍ പരിചയിക്കുന്നതിനൊപ്പം ലളിത കലകളും, കരകൗശല വിദ്യകളും, കഥപറച്ചിലും തങ്ങള്‍ക്കന്യമല്ലെന്നും അവയെ ലളിതമായ രീതിയില്‍ എങ്ങനെ സ്വയത്തമാക്കാമെന്നും അവര്‍ക്ക് മനസിലാക്കുന്നതിന് വേദിയാകുന്നു. ഇന്നാരംഭിച്ച പരിപാടി 30ന് സമാപിക്കും. ആര്‍ട്ട് ബൈ ചില്‍ഡ്രനിലെ ഫാക്കല്‍റ്റി അംഗങ്ങളായ മാര്‍ട്ടിന്‍ ഒ.സി., ഡോ. ഷിബിജ എന്നിവരാണ് ശില്‍പ്പശാല നയിക്കുന്നത്.

ശില്‍പ്പശാലയില്‍ നിന്നു തന്നെ വളരെ ക്രിയാത്മകമായ പ്രതികരണമാണു ലഭിച്ചതെന്നും കലാ വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ ഈ പരിപാടിയിലൂടെ സാധിക്കുമെന്നു മനസ്സിലാക്കിയതായും എബിസി പ്രോഗ്രാമിന്റെ സ്‌പോണ്‍സറായ മെര്‍ക്ക് ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ആനന്ദ് നമ്പ്യാര്‍ പറഞ്ഞു. കുട്ടികളിലേക്ക് കലയുടേയും തീയ്യറ്ററിന്റേയും ലോകത്തെ എത്തിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നത് ഏറെ സന്തോഷകരമാണ്. അവരുടെ ക്രിയാത്മകത മെച്ചപ്പെടുത്താന്‍ ഇതു സഹായിക്കുകയും ചെയ്യും.

മെര്‍ക്കിന്റെ പിന്തുണയോടെ ഈ വര്‍ഷം നവംബറില്‍ ആരംഭിച്ച ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ പരിപാടി 2017 മെയ് വരെ തുടരും. ബിനാലെയുടെ പ്രധാന വേദി കൂടിയായ ആസ്പിന്‍വാള്‍ ഹൗസിലെ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ ഔട്ട്‌റീച്ച് പവിലിയനില്‍ കുട്ടികളുടെ തെരഞ്ഞെടുത്ത 100 സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കേരള മുഖ്യന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖരാണ് ഇവിടെ സന്ദര്‍ശിച്ചിട്ടുള്ളത്.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*