പേമ ഖണ്ഡുവിനെ സസ്‌പെന്‍ഡ് ചെയ്തു

പേമ ഖണ്ഡുവിനെ സസ്‌പെന്‍ഡ് ചെയ്തു

 

ഇറ്റാനഗര്‍(അരുണാചല്‍ പ്രദേശ്): വിമത നീക്കത്തിലൂടെ കോണ്‍ഗ്രസിലെ നബാം തുകിയെ അട്ടിമറിച്ച് അരുണാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രിയായ പേമ ഖണ്ഡു അടക്കം ഏഴു പേരെ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ പ്രദേശിന്റെ (പിപിഎ) പ്രാഥമിക അംഗത്വത്തില്‍നിന്നും സസ്‌പെന്‍ഡ് ചെയ്തു. ഉപമുഖ്യമന്ത്രി ചൗന മേനെ, അഞ്ച് എംഎല്‍എമാര്‍ തുടങ്ങിയവരാണു പേമ ഖണ്ഡുവിനൊപ്പം പുറത്തായത്.
പിപിഎ അധ്യക്ഷന്‍ ബെന്‍ഗിയയാണ് പുറത്താക്കല്‍ നടപടിയെക്കുറിച്ച് പ്രസ്താവനയിറക്കിയത്. മുതിര്‍ന്ന നേതാവ് തകാം പാരിയോ മുഖ്യമന്ത്രിയാകാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്.
ഈ വര്‍ഷം ജൂലൈയിലാണ് പേമ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ നബാം തുകിയെ അട്ടിമറിച്ചത്. തുടര്‍ന്ന് 43 വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഖണ്ഡുവിന്റെ നേതൃത്വത്തില്‍ സെപ്റ്റംബറില്‍ പിപിഎയില്‍ ചേര്‍ന്നു. പിപിഎ, ബിജെപി, നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് സഖ്യമാണ് അരുണാചലില്‍ സര്‍ക്കാരുണ്ടാക്കിയത്.

Comments

comments

Categories: Politics