ആകാശത്തും ആമസോണ്‍ വെയര്‍ഹൗസുകള്‍!

ആകാശത്തും ആമസോണ്‍ വെയര്‍ഹൗസുകള്‍!

 

വാഷിംഗ്ടണ്‍: ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണ്‍ എയര്‍ബോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററി(എഎഫ്‌സി)നുള്ള ലോജിസ്റ്റിക്‌സ് സാങ്കേതികവിദ്യാ പേറ്റന്റ് കരസ്ഥമാക്കി. എയര്‍ഷിപ്പ് എന്ന നിലയിലാണ് ഇത് പ്ലാന്‍ ചെയ്തിരിക്കുന്നത്. 45,000 അടിയോ അതിനുമുകളിലോ ഉയരത്തില്‍ പറക്കാന്‍ ശേഷിയുള്ള എയര്‍ഷിപ്പില്‍ ആമസോണ്‍ വെബ്‌സൈറ്റിലൂടെ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ സ്റ്റോര്‍ ചെയ്ത് വെക്കാം.

ഇ-കൊമേഴ്‌സ് സൈറ്റിലൂടെ ഒരു ഓര്‍ഡര്‍ ലഭിച്ചു കഴിഞ്ഞാല്‍ ആളില്ലാ ചെറുവിമാനങ്ങള്‍ എയര്‍ഷിപ്പില്‍ നിന്ന് ഉല്‍പ്പന്നങ്ങളെടുത്ത് പറന്ന് അതാത് വീടുകളിലെത്തിക്കും. ആകാശത്ത് ഒഴുകിനടക്കുന്ന വിതരണകേന്ദ്രങ്ങളൊരുക്കുന്നതിന് ആമസോണിനെ സഹായിക്കുന്നതാണ് എഎഫ്‌സി സാങ്കേതികവിദ്യ.

നിലവിലെ ആമസോണിന്റെ ഡ്രോണുകള്‍ക്ക് നിശ്ചിത ദൂരം മാത്രമേ പറക്കാന്‍ കഴിയൂ എന്നതിനാല്‍ വിവിധ ഭാഗങ്ങളിലായി അസംഖ്യം വിതരണകേന്ദ്രങ്ങള്‍ സ്ഥാപിക്കേണ്ടിവരും. ഈ പ്രതിസന്ധി മറികടക്കാനാണ് ആകാശത്തു തന്നെ വിതരണ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുകയെന്ന സാഹസം കമ്പനി നടത്തിയത്. ഇതോടെ ലോജിസ്റ്റിക്‌സ് കമ്പനികളെ കമ്പനിക്ക് ആശ്രയിക്കേണ്ടി വരില്ല.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആമസോണ്‍ അതിന്റെ പ്രൈംഎയര്‍ പദ്ധതിക്കായി ഡ്രോണ്‍ സാങ്കേതികവിദ്യയില്‍ ഗവേഷണം നടത്തിവരികയാണ്. ലോജിസ്റ്റിക്‌സ് കമ്പനികളെ ആശ്രയിക്കാതെ ഉല്‍പ്പന്നങ്ങള്‍ ഉപയോക്താക്കളുടെ വീടുകളിലെത്തിക്കുകയാണ് ആമസോണിന്റെ ലക്ഷ്യം. ഈ മാസമാദ്യം ആമസോണ്‍ യുകെയില്‍ തങ്ങളുടെ ആദ്യ ഡ്രോണ്‍ ഡെലിവറി നടത്തിയിരുന്നു.

Comments

comments

Categories: Slider, Top Stories