ഇ-കൊമേഴ്‌സ് രംഗത്തെ കാത്തിരിക്കുന്നത് വന്‍കുതിപ്പ്: അമിത് അഗര്‍വാള്‍

ഇ-കൊമേഴ്‌സ് രംഗത്തെ കാത്തിരിക്കുന്നത് വന്‍കുതിപ്പ്: അമിത് അഗര്‍വാള്‍

ഇ-കൊമേഴ്‌സ് മേഖലയിലെ പ്രധാനിയായ ആമസോണ്‍ ഇന്ത്യയില്‍ കൂടുതല്‍ മുതല്‍ മുടക്കാനൊരുങ്ങുന്നു. രാജ്യത്ത് ആമസോണ്‍ ഇതുവരെ നടത്തിയ മുതല്‍ മുടക്ക് അര്‍ത്ഥവത്തായിരുന്നു എന്ന് തെളിയിക്കുന്നതാണ് കമ്പനിക്ക് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിപണിയിലുണ്ടായ വളര്‍ച്ച. ഇന്ത്യയില്‍ ആദ്യ വര്‍ഷം ഞങ്ങള്‍ മാര്‍ക്കറ്റില്‍ ശ്രദ്ധിക്കപെടുകയും രണ്ടാമത്തെ വര്‍ഷം വിപണിയില്‍ സ്വീകാര്യരാവുകയും ചെയ്തു. എന്നാല്‍ 2016-ല്‍ ഞങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രധാനിയാകുവാന്‍ കഴിഞ്ഞു-ആമസോണിന്റെ ഇന്ത്യന്‍ തലവന്‍ അമിത് അഗര്‍വാള്‍ പറഞ്ഞു.

2017 ല്‍ ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് വലിയ തോതില്‍ ശക്തിപ്പെടും. വേഗത്തില്‍ സൗകര്യപ്രദമായി ഉല്‍പ്പന്നങ്ങള്‍ വീട്ടില്‍ എത്തുന്നതിനാല്‍ ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ കൂടുതല്‍ മുതല്‍ മുടക്കി തുടങ്ങും. ഇന്ത്യക്കാര്‍ അധികം പണം മുടക്കി സാധനം വാങ്ങാന്‍ വിമുഖരാണ് എന്ന പൊതുവെയുള്ള തെറ്റിദ്ധാരണ 2017 ഓടെ പൂര്‍ണമായും മാറിക്കിട്ടും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’ ആമസോണിന്റെ ഇന്ത്യന്‍ വിപണിയിലെ വളര്‍ച്ചയ്ക്ക് സഹായിച്ചു. ചെറിയ വിലയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലും കഴിഞ്ഞ വര്‍ഷത്തില്‍ വര്‍ദ്ധനവുണ്ടായി. പുതിയ ഉപഭോക്താക്കളുടെ എണ്ണത്തിലും ആമസോണ്‍ വളര്‍ച്ച രേഖപ്പെടുത്തി. ഇതില്‍ 75 ശതമാനത്തോളം മെട്രോ ഇതര നഗരങ്ങളില്‍ നിന്നുള്ളവരായിരുന്നു.

ഇന്ത്യന്‍ വിപണിയില്‍ നല്ല അവസരങ്ങളാണ് ഇ-കൊമേഴ്‌സിന് ഉള്ളത്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം മൂന്നു കാര്യങ്ങളാണ് പ്രധാനം. മല്‍സരാധിഷ്ഠിത വിലയില്‍ കൂടുതല്‍ സെലക്ഷനുകള്‍, വിശ്വസനീയമായതും വേഗത്തിലുള്ളതുമായ ഡെലിവറി സംവിധാനം, ആശ്രയിക്കാം എന്ന് ഉറപ്പു വരുന്ന തരത്തിലുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് അനുഭവം-അമിത് അഗര്‍വാള്‍ പറഞ്ഞു.

Comments

comments

Categories: Branding