വിരാട് കോഹ്‌ലി-അനുഷ്‌ക ശര്‍മ വിവാഹ നിശ്ചയം ജനുവരി ഒന്നിന്

വിരാട് കോഹ്‌ലി-അനുഷ്‌ക ശര്‍മ വിവാഹ നിശ്ചയം ജനുവരി ഒന്നിന്

ബാംഗ്ലൂര്‍: ടീം ഇന്ത്യ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹ നിശ്ചയം 2017 ന്യൂ ഇയര്‍ ദിനത്തില്‍ നടന്നേക്കുമെന്ന് മാധ്യമ റിപ്പോര്‍ട്ട്. ഉത്തരാഖണ്ഡിലെ നരേന്ദ്ര നഗറിലുള്ള ഹോട്ടല്‍ ആനന്ദില്‍ വെച്ചാണ് വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തുകയെന്നാണ് അറിയുന്നത്. അനുഷ്‌ക ശര്‍മയുടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇതിനോടകം തന്നെ വിവാഹവേദിക്ക് സമീപം താമസിച്ച് ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്.

അതേസമയം, വിരാട് കോഹ്‌ലിയും അനുഷ്‌ക ശര്‍മയും തമ്മിലുള്ള വിവാഹ നിശ്ചയം ഡെറാഡൂണില്‍ വെച്ച് കഴിഞ്ഞെന്നും റിപ്പോര്‍ട്ടകള്‍ പുറത്തുവരുന്നുണ്ട്. ചടങ്ങില്‍ അമിതാഭ് ബച്ചന്‍, അനില്‍ അംബാനി തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തതായും വാര്‍ത്തയുണ്ട്. വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശര്‍മയുടെയും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്.

രുദ്രാക്ഷ മാലയോടുകൂടി ഇരു താരങ്ങളും ഒരു ഹിന്ദു പുരോഹിതനോടൊപ്പം നില്‍ക്കുന്നതും അമിതാഭ് ബച്ചന്‍, അനില്‍ അംബാനി തുടങ്ങിയവര്‍ കുടുംബത്തോടൊപ്പം ഡെറാഡൂണ്‍ എയര്‍പോര്‍ട്ടില്‍ നിന്നു പുറത്തേക്ക് വരുന്നതുമായ ചിത്രങ്ങള്‍ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട വാര്‍ത്തകളെ ബലപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകളൊന്നും വിരാട് കോഹ്‌ലിയുടെയും അനുഷ്‌ക ശര്‍മയുടെയും ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

Comments

comments

Categories: Trending