ആക്‌സിസ് ബാങ്കില്‍ നിന്ന് വാതിക 495 കോടി നിക്ഷേപം സമാഹരിക്കുന്നു

ആക്‌സിസ് ബാങ്കില്‍ നിന്ന് വാതിക 495 കോടി നിക്ഷേപം സമാഹരിക്കുന്നു

 

ന്യുഡെല്‍ഹി: ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ വാതിക ഗ്രൂപ്പ് ആക്‌സിസ് ബാങ്കില്‍ നിന്ന് 495 കോടി രൂപ വായ്പയെടുത്തു. ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ വാതിക ഹോട്ടല്‍സിന്റെ വികസന പദ്ധതികള്‍ക്കായാണ് വായ്പ. ഒരു ആഴ്ച്ചയ്ക്കുള്ളില്‍ വാതിക ഗ്രൂപ്പ് നടത്തുന്ന മൂന്നാമത്തെ ധനസമാഹരണമാണിത്. വാതിക ഹോട്ടല്‍സിന്റെ വെസ്റ്റിന്‍ ഗുഡ്ഗാവ് ഹോട്ടല്‍ പ്രോപ്പര്‍ട്ടിയില്‍ ഒരു അധിക ടവര്‍ കൂടി നിര്‍മ്മിക്കുന്നതിനും വെസ്റ്റന്‍ റിസോര്‍ട്ട് ആന്‍ഡ് സ്പായിലെ വില്ലാസ് പ്രൊജക്റ്റ് നിര്‍മിക്കുന്നതിനു വേണ്ടിയുമായിരിക്കും തുക വിനിയോഗിക്കുക. കൂടാതെ കമ്പനിയുടെ ബിസിനസ് കേന്ദ്രങ്ങളും പുതിയ സംരംഭമായ ക്വിക്ക് സര്‍വീസ് റസ്റ്റോറന്റ് ശൃംഖലയായ നുക്കഡ് വാലയും വികസിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ ഡെല്‍ഹി, നോയിഡ, േ്രഗറ്റര്‍ നോയിഡ, ഫരീദാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലായി 25 ഓളം ഔട്ട്‌ലൈറ്റുകള്‍ ആരംഭിക്കാനാണ് വാതിക ഹോട്ടല്‍സ് ആലോചിക്കുന്നത്.

ധനസാഹരണവുമായി ബന്ധപ്പെട്ട് യെസ് ബാങ്ക്, ഐഡിബി ഐ, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നിവരില്‍ നിന്ന് ടേം ഷീറ്റ് ലഭിച്ചിരുന്നതായും എന്നാല്‍ ആക്‌സിസ് ബാങ്കിനെയാണ് പങ്കാളിയായി കമ്പനി തെരഞ്ഞെടുത്തതെന്നും വാതിക ഹോട്ടല്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഗൗരവ് ഭല്ല അറിയിച്ചു. നേരത്തെ ബാങ്ക് ഇതര സാമ്പത്തിക സേവന സ്ഥാപനമായ ആല്‍ട്ടികോ കാപിറ്റലില്‍ നിന്ന് 700 കോടി രൂപയും പിരാമല്‍ എന്റര്‍പ്രൈസിന്റെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റമെന്റ് വിഭാഗമായ പിരാമല്‍ ഫണ്ട് മാനേജ്‌മെന്റില്‍ നിന്ന് 425 കോടിയും വാതിക ഗ്രൂപ്പ് സമാഹരിച്ചിരുന്നു. വെസ്റ്റിന്‍ ബ്രാന്‍ഡിനു കീവില്‍ ഗുഡ്ഗാവ് സോഹ്ന എന്നിവിടങ്ങളില്‍ രണ്ട് ഹോട്ടലുകളാണ് കമ്പനിക്കുള്ളത്. കൂടാതെ വാതിക ബിസിനസ് സെന്റര്‍ ബ്രാന്‍ഡിനു കീഴില്‍ ഇന്ത്യയില്‍ 12 ഓളം ബിസിനസ് സെന്ററുകളും ഗ്രൂപ്പിനുണ്ട്. ന്യുഡെല്‍ഹി, ഗുഡ്ഗാവ്, നോയിഡ, മുംബൈ, ചെന്നൈ, ഹൈദരാബാദ്, പൂനെ എന്നിവിടങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

2014 ല്‍ യുഎസ് ബാങ്കിംഗ് ഗ്രൂപ്പായ ഗോള്‍ഡ്മാന്‍ സാച്ച്‌സ് 255 കോടിരൂപയ്ക്ക് വാതിക ഹോട്ടല്‍സിന്റെ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു.

Comments

comments

Categories: Branding
Tags: Axis, Vatika

Write a Comment

Your e-mail address will not be published.
Required fields are marked*