ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ്: ഉക്രെയ്ന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വാസിലി ഇവാന്‍ചുക്കിന് കിരീടം

ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ്:  ഉക്രെയ്ന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വാസിലി ഇവാന്‍ചുക്കിന് കിരീടം

 

ദോഹ: ഖത്തറില്‍ നടന്ന ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പ് കിരീടം ഉക്രെയ്ന്‍ ഗ്രാന്‍ഡ്മാസ്റ്ററായ വാസിലി ഇവാന്‍ചുക്ക് സ്വന്തമാക്കി. മത്സരത്തിന്റെ പതിനാലാം റൗണ്ടില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ പരാജയപ്പെടുത്തിയാണ് വാസിലി ഇവാന്‍ചുക്ക് കിരീടം കരസ്ഥമാക്കിയത്.

ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം വിദിത് സന്തോഷ് ഗുജറാത്തി 9.5 പോയിന്റുമായി എട്ടാം സ്ഥാനത്തെത്തി. റഷ്യയുടെ അലക്‌സാണ്ടര്‍ ഗ്രിസ്ചുക്ക്, നോര്‍വെയുടെ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണ്‍ എന്നിവരാണ് യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍.

വനിതാ വിഭാഗത്തില്‍ ഉക്രെയ്‌നിന്റെ ഗ്രാന്‍ഡ്മാസ്റ്റര്‍ അന്ന മ്യുസിചുക്ക് ജേതാവായി. 8.5 പോയിന്റോടെ റഷ്യയുടെ അലക്‌സാന്‍ഡ്ര കോസ്റ്റന്യൂക്ക് രണ്ടാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ എട്ട് പോയിന്റുമായി ജോര്‍ജിയയുടെ നന സാഗ്‌നിഡ്‌സെ മൂന്നാമതെത്തി. ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് അവസാനിക്കും.

Comments

comments

Categories: Sports

Write a Comment

Your e-mail address will not be published.
Required fields are marked*