ചൈനയില്‍ ട്രംപിനോട് സാദൃശ്യം തോന്നുന്ന പൂവന്‍ കോഴിയുടെ പ്രതിമ

ചൈനയില്‍  ട്രംപിനോട് സാദൃശ്യം തോന്നുന്ന പൂവന്‍ കോഴിയുടെ പ്രതിമ

ബീജിംഗ്: നിയുക്ത യുഎസ് പ്രസിഡന്റ് ട്രംപ്, വ്യാപാരത്തിന്റെയും തായ്‌വാന്റെയും പേരില്‍ ചൈനയെ പ്രകോപിച്ചത് ഈയടുത്ത കാലത്താണ്. ഇതിനുള്ള ചൈനയുടെ പ്രതികരണം ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
ചൈനയുടെ ജ്യോതിഷചക്രം പ്രകാരം 2017 എന്ന വര്‍ഷം year of rooster ആണ്. 2017ലെ zodiac sign പൂവന്‍കോഴിയാണ്. പുതുവര്‍ഷം ആരംഭിക്കുന്നതാകട്ടെ ജനുവരി 28നാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ചൈന തയാറെടുക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെ ഭാഗമായി ചൈനയിലെ ഷാങ്‌സി പ്രവിശ്യയിലെ തായുയാനിലെ ഷോപ്പിംഗ് സെന്ററില്‍ കഴിഞ്ഞ ദിവസം പൂവന്‍ കോഴിയുടെ മാതൃകയിലുള്ള ഒരു പ്രതിമ സ്ഥാപിക്കുകയുണ്ടായി. ട്രംപിന്റെ തലമുടിയുമായി സാദൃശ്യം തോന്നിക്കും വിധമാണ് പ്രതിമയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇതാകട്ടെ വന്‍ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തിരിക്കുകയാണ്.

Comments

comments

Categories: Trending, World

Write a Comment

Your e-mail address will not be published.
Required fields are marked*