സുതാര്യത വരുന്നതോടെ വിപണിയില്‍ വലിയ നേട്ടം: വിദഗ്ധര്‍

സുതാര്യത വരുന്നതോടെ വിപണിയില്‍ വലിയ നേട്ടം: വിദഗ്ധര്‍

 

ന്യൂഡല്‍ഹി: പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയായ ജെഎല്‍എല്ലിന്റെ ഗ്ലോബല്‍ റിയല്‍ എസ്‌റ്റേറ്റ് ട്രാന്‍സ്പിറന്‍സി ഇന്‍ഡക്‌സ് 2016 അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മുന്‍നിര നഗരങ്ങള്‍ നില മെച്ചപ്പെടുത്തിയത് വിപണിയില്‍ വലിയ പ്രതീക്ഷ നല്‍കുന്നുവെന്ന് ഈ മേഖലയിലെ വിദഗ്ധര്‍. കഴിഞ്ഞ വര്‍ഷം നടന്ന റാങ്കിംഗില്‍ ഇന്ത്യന്‍ നഗരങ്ങള്‍ പട്ടികയില്‍ 40ാം സ്ഥാനത്തായിരുന്നെങ്കില്‍ ഈ വര്‍ഷം ഇത് 36 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്തെ രണ്ടാം നിര നഗരങ്ങളിലും സുതാര്യത വര്‍ധിച്ചത് ഇവരുടെ പ്രതീക്ഷ വര്‍ധിക്കുന്നു. 2014ല്‍ 42ാം റാങ്കിലായിരുന്ന ടിയര്‍ 2 നഗരങ്ങള്‍ ഈ വര്‍ഷം 39ാം സ്ഥാനത്തേക്കാണ് ഉയര്‍ന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഈ മേഖലയില്‍ കൊണ്ടുവന്ന നയപരിഷ്‌കരണങ്ങളാണ് സുതാര്യത വര്‍ധിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത്. നഗര, സംസ്ഥാന തലത്തിലുള്ള പരിഷ്‌കരണങ്ങളും ഇതിന് തുണയായി. ഭൂമി ഏറ്റെടുക്കല്‍ നിയമം, പുനരധിവാസ നിയമം, റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് നിയമം, ഭൂമി രേഖകളുടെ ഡിജിറ്റല്‍വല്‍ക്കരണം, ബാങ്കറപ്റ്റ്‌സി കോഡ് തുടങ്ങിയവ രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപകര്‍ക്ക് പ്രിയം വര്‍ധിച്ചു.
മുംബൈ, ഡെല്‍ഹി തുടങ്ങിയ മേഖലകളില്‍ നിര്‍മാണം നടത്തുന്നിനുള്ള അനുമതി ഈ വര്‍ഷം ഒക്‌റ്റോബര്‍ രണ്ട് മുതല്‍ ഓണ്‍ലൈന്‍ വഴിയാകുന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്. സാധാരണക്കാരെ അപേക്ഷിച്ച് ഇത്തരത്തിലുള്ള സൗകര്യം വേഗത്തില്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുകയും അതേസമയം തന്നെ സുതാര്യത ഉറപ്പാക്കുന്നതുമാണ്.
ട്രാന്‍സ്പിറന്‍സി സൂചികയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ രണ്ടാം നിര നഗരങ്ങള്‍ ചൈനയുടെ രണ്ടാം നിരനഗരങ്ങളേക്കാള്‍ സുതാര്യതയുള്ളതാണെന്നും ജെഎല്‍എല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊമേഴ്‌സ്യല്‍, റീട്ടെയ്ല്‍, റെസിഡന്‍ഷ്യല്‍ മേഖലയില്‍ സുതാര്യത വര്‍ധിച്ചതിന്റെ പ്രതിഫലനം കാണുന്നുണ്ടെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആഗോള കമ്പനികളായ ഗൂഗ്ള്‍, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ ഇന്ത്യയിലേക്കു വാണിജ്യം നടത്താന്‍ കടന്നുവരാനിരിക്കുന്നതും രാജ്യത്തെ സുതാര്യതയും വാണിജ്യ സൗഹൃദ നിലപാടുകളും കണ്ടാണ്. അതേസമയം, യൂറോപ്പ്, അമേരിക്ക തുടങ്ങിയ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഇനിയും നില മെച്ചപ്പെടുത്താനുണ്ട്.

Comments

comments

Categories: Business & Economy

Write a Comment

Your e-mail address will not be published.
Required fields are marked*