പഞ്ചസാര നിര്‍മാണ മേഖലകള്‍ പ്രതിസന്ധിയില്‍: പുതുവഷര്‍ത്തിലും വിലയില്‍ മാറ്റമുണ്ടാകില്ല

പഞ്ചസാര നിര്‍മാണ മേഖലകള്‍ പ്രതിസന്ധിയില്‍: പുതുവഷര്‍ത്തിലും വിലയില്‍ മാറ്റമുണ്ടാകില്ല

 

ന്യൂഡെല്‍ഹി: പഞ്ചസാര വില 2017ന്റെ ആദ്യ പാദത്തില്‍ സ്ഥിരതയാര്‍ന്ന നിലയില്‍ തുര്‍ന്നേക്കുമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാരികളും വ്യവസായികളും അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശില്‍ പഞ്ചസാര ഉല്‍പ്പാദനത്തിന്റെ ചെലവ് വര്‍ധിക്കുമെന്നും മഹാരാഷ്ട്രയില്‍ മില്ലുകള്‍ നേരത്തെ പൂട്ടാന്‍ പദ്ധതിയിടുന്നതായും വ്യാപാരികള്‍ അറിയിച്ചു.

മഹാരാഷ്ട്രയിലെ പഞ്ചസാര നിര്‍മാണ മേഖലയായ കൊല്‍ഹാപ്പൂരില്‍ ഒരു കിലോ പഞ്ചസാരയ്ക്ക് 34 രൂപ മുതല്‍ 35.68 രൂപ വരെയാണ് ഇപ്പോഴത്തെ. പഞ്ചസാരയുടെ ഗുണനിലവാരത്തെ ആശ്രയിച്ചാണ് വിലയിടുന്നത്. കരിമ്പ് വിളവെടുപ്പില്‍ കുറവുണ്ടായേക്കാമെന്ന വിലയിരുത്തലും പഞ്ചസാര ഉല്‍പ്പാദനം കുറയാനുള്ള സാധ്യതയും കാരണം നാഷണല്‍ കമ്മോഡിറ്റി ആന്‍ഡ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ച് ഒരു കിന്റലിന്റെ 3,730 രൂപയില്‍ 0.156 ശതമാനം കൂട്ടിയാണ് ബുധനാഴ്ച്ച വ്യാപാരം നടത്തിയത്.

ഉത്തര്‍പ്രദേശില്‍ പഞ്ചസാര ഉല്‍പ്പാദന ചെലവ് 10 ശതമാനമാണ് വര്‍ധിച്ചത്. കരിമ്പിന്റെ സംസ്ഥാന അഡൈ്വസറി വില സര്‍ക്കാര്‍ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഉല്‍പ്പാദന ചെലവ് കൂടിയതെന്നാണ് വിലയിരുത്തല്‍. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനമുണ്ടായില്ലെങ്കില്‍ പഞ്ചസാര വിലയില്‍ മാറ്റമില്ലാത്ത നിലയില്‍ തുടര്‍ന്നേനെ എന്ന് ബാല്‍രാംപ്പൂര്‍ ചിനി മില്‍ എംഡി വിവേക് സരോഗി പ്രതികരിച്ചു.
മഹാരാഷ്ട്രയില്‍ കരിമ്പ് ഉല്‍പ്പാദനം മോശം പ്രകടനത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം പതിനെഞ്ച് മില്ലുകള്‍ അടച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്. അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ കൂടുതല്‍ മില്ലുകള്‍ അടച്ചുപൂട്ടുമെന്നാണ് സൂചന. സമാനസ്ഥിതിയാണ് കര്‍ണാടകയിലുമുള്ളത്. ഇവിടെ ഈ വര്‍ഷം കഴിഞ്ഞ വര്‍ഷത്തേതിന്റെ പകുതി മാത്രമെ പഞ്ചസാര ഉല്‍പ്പാദനം നടന്നിട്ടുളളുവെന്ന് വ്യാപാരികള്‍ പറയുന്നു.
അടുത്ത ഏഴ് മാസം വരെ വിലയില്‍ സ്ഥിരത തുടരാനാണ് സാധ്യതയെന്നും നോട്ട് അസാധുവാക്കല്‍ ഡിസംബറിലും പഞ്ചസാര വിലയെ സ്വാധീനിച്ചിട്ടുണ്ടെന്നും ഇഡി&എഫ് കമ്മോഡിറ്റീസ് ഇന്ത്യ എംഡി റഹില്‍ ഷൈഖ് പറഞ്ഞു. നോട്ട് പിന്‍വലിക്കല്‍ നീക്കത്തെ തുടര്‍ന്ന് ജനങ്ങള്‍ ചെലവ് ചുരുക്കിയതോടെ പഞ്ചസാര വില ഒരു കിലോയ്ക്ക് രണ്ട് രൂപ കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: Slider, Top Stories