കായിക താരങ്ങള്‍ ഉത്തേജക മരുന്നുപയോഗിച്ചുവെന്ന് സ്ഥിരീകരിച്ച് റഷ്യ

കായിക താരങ്ങള്‍ ഉത്തേജക മരുന്നുപയോഗിച്ചുവെന്ന് സ്ഥിരീകരിച്ച് റഷ്യ

 

മോസ്‌കോ: റഷ്യയുടെ കായിക താരങ്ങള്‍ ഉത്തേജക മരുന്നുപയോഗിച്ചുവെന്ന ആരോപണം സത്യമാണെന്ന് റഷ്യന്‍ കായിക അധികൃതര്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. റഷ്യയുടെ ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ ആക്ടിങ് ഡയറക്ടര്‍ ജനറലായ അന്ന ആന്‍സെലിയോവിച്ചിനെ ഉദ്ധരിച്ച് പ്രമുഖ ദിനപത്രമായ ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്.

അതേസമയം, റഷ്യന്‍ സര്‍ക്കാരിന് കായിക താരങ്ങള്‍ നിരോധിത മരുന്നുപയോഗിച്ചതുമായി ബന്ധപ്പെട്ട് യാതൊരുവിധ അറിവുമില്ലായിരുന്നുവെന്നും എന്നാല്‍ മരുന്നുപയോഗിച്ചതും സാമ്പിളില്‍ അട്ടിമറി നടത്തിയതും കായിക അധികൃതര്‍ അറിഞ്ഞുകൊണ്ടായിരുന്നുവെന്നും അന്ന ആന്‍സെലിയോവിച്ച് വ്യക്തമാക്കി. ആയിരത്തിലേറെ കായിക താരങ്ങള്‍ മരുന്നുപയോഗിച്ചുവെന്നാണ് അന്ന ആന്‍സെലിയോവിച്ച് പറഞ്ഞത്.

2014ലെ സോച്ചി ശീതകാല ഒളിംപിക്‌സില്‍ ഔദ്യോഗിക അനുമതിയോടെ റഷ്യന്‍ താരങ്ങള്‍ മരുന്നുപയോഗിച്ചെന്ന് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി (വാഡ) കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് റഷ്യയുടെ അത്‌ലറ്റിക്‌സ് ടീമിനെ റിയോ ഒളിംപിക്‌സില്‍ നിന്ന് അയോഗ്യരാക്കുകയും ചെയ്തു. അതേസമയം, റഷ്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢതന്ത്രമാണിതെന്ന നിലപാടിലായിരുന്നു റഷ്യന്‍ കായിക അധികൃതര്‍.

Comments

comments

Categories: Sports