ജമ്‌നനഗര്‍ പാരാക്‌സിലിന്‍ പ്ലാന്റ് കമ്മീഷന്‍ ചെയ്തു

ജമ്‌നനഗര്‍ പാരാക്‌സിലിന്‍  പ്ലാന്റ് കമ്മീഷന്‍ ചെയ്തു

 

ന്യൂഡെല്‍ഹി: ഗുജറാത്തിലെ ജമ്‌നനഗറിലെ പാരാക്‌സിലിന്‍ (പിഎക്‌സ്) നിലയത്തിന്റെ ആദ്യഘട്ടം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍)കമ്മീഷന്‍ ചെയ്തു. പ്ലാന്റിന് പ്രതിവര്‍ഷം 2.2 മില്ല്യണ്‍ ടണ്‍ ശേഷിയുണ്ട്.

ബഹുരാഷ്ട്ര ഓയില്‍, ഗ്യാസ് കമ്പനിയായ ബ്രിട്ടീഷ് പെട്രോളി യ(ബിപി)ത്തിന്റെ സ്റ്റേറ്റ് ഓഫ് ദ ആര്‍ട്ട് ക്രിസ്റ്റലൈസേഷന്‍ സാങ്കേതിക വിദ്യയിലാണ് ജമ്‌നനഗര്‍ പ്ലാന്റ് സ്ഥാപിച്ചതത്. ഉയര്‍ന്ന ഊര്‍ജ്ജക്ഷമതയുള്ളതും പരിസ്ഥിതി സൗഹൃദവുമാണ് ഈ സാങ്കേതിക വിദ്യ.
ജമ്‌നനഗറിലെ പ്ലാന്റിന്റെ വരവോടെ ആര്‍ഐഎല്ലിന്റെ പിഎക്‌സ് ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 2.0 മില്ല്യണ്‍ ടണ്ണില്‍ നിന്ന് 4.2 മില്ല്യണ്‍ ടണ്ണായി ഇരട്ടിച്ചെന്ന് കമ്പനിയുടെ അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.
പ്ലാന്റ് പൂര്‍ണതോതില്‍ കമ്മീഷന്‍ ചെയ്യുന്നതോടെ ഒന്‍പത് ശതമാനം ആഗോള ശേഷിയും 11 ശതമാനം ആഗോള നിര്‍മാണ വിഹിതവുമായി റിലയന്‍സ് ലോകത്തിലെ രണ്ടാമത്തെ വലിയ പിഎക്‌സ് ഉല്‍പ്പാദകരാവും. പുതിയ പിഎക്‌സ് ശേഷി റിഫൈനറിയില്‍ നിന്നുള്ള ഉല്‍പ്പാദനം അധികമാക്കും. കൂടാതെ ജമ്‌നനഗര്‍ കോംപ്ലക്‌സിന്റെ ലാഭക്ഷമതയും മെച്ചപ്പെടുത്തും.
റിലയന്‍സിന്റെ പോളിസ്റ്റര്‍ വാല്യു ചെയിനി(പോളിസ്റ്ററിന്റെ നിര്‍മാണം, മാര്‍ക്കറ്റിംഗ് അടക്കമുള്ളവ)ന്റെ ഏകീകരണവും പ്ലാന്റ് പൂര്‍ണമാക്കും. അന്താരാഷ്ട്ര പോളിസ്റ്റര്‍ വ്യവസായ രംഗത്ത് റിലയന്‍സിന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍ അത് ഉതകുമെന്നും വിലയിരുത്തപ്പെടുന്നു.
പുതിയ പിഎക്‌സ് നിലയത്തിന്റെ കമ്മീഷനിംഗോടെ റിഫൈനറി ഓഫ് ഗ്യാസ് ക്രാക്കര്‍, മീഫെയ്ന്‍ ഇറക്കുമതി, ബിറ്റുമിന്‍ ഗ്യാസ്ഫിക്കേഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളും സാധ്യമാകും.
റിഫൈനിംഗ്, പെട്രോകെമിക്കല്‍സ് മേഖലകളിലെ സമകാലിക നിക്ഷേപത്തിന്റെ ഭാഗമാണ് ഈ പദ്ധതികളെന്ന് ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*