നോയിഡയില്‍ വ്യവസായ പാര്‍ക്കിനായി ഓപ്പോ 216 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നു

നോയിഡയില്‍ വ്യവസായ പാര്‍ക്കിനായി ഓപ്പോ 216 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നു

 
നോയിഡ: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി നോയിഡയില്‍ വ്യാവസായിക പാര്‍ക്ക് ആരംഭിക്കാന്‍ പദ്ധതിയിടുന്നു. രാജ്യത്തെ ഓപ്പോയുടെ നിര്‍മാണയൂണിറ്റിന്റെ കേന്ദ്രമാക്കാന്‍ പദ്ധതിയിടുന്ന പാര്‍ക്കിനായി 216 ദശലക്ഷം ഡോളറാണ് കമ്പനി നിക്ഷേപിക്കുന്നത്. 1,000 ഏക്കറില്‍ വരുന്ന വ്യവസായ പാര്‍ക്കിന് 216 ദശലക്ഷം ഡോളറാണ് ചെലവു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ വ്യവസായ പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത്.

ഇന്ത്യയില്‍ നിലവില്‍ കമ്പനിക്ക് നിര്‍മാണ യൂണിറ്റ് ഉണ്ടെന്നും അവസാനഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കമ്പനിയുടെ സര്‍ഫസ്-മൊണ്ട് ടെക്‌നോളജി സെന്റര്‍ ഫ്രബ്രുവരിയില്‍ പൂര്‍ണമായി പ്രവര്‍ത്തനയോഗ്യമാകുമെന്നും ഓപ്പോ ഇന്ത്യ പ്രസിഡന്റ് സ്‌കൈ ലീ പറഞ്ഞു. കമ്പനി ലക്ഷ്യം വെക്കുന്ന വിപണി വിഹിതം നേടുന്നതിനായി ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുന്നതിനാണ് ഓപ്പോ ശ്രമിക്കുന്നതെന്ന് ലീ പറഞ്ഞു. രാജ്യത്ത് സമ്പൂര്‍ണ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ സ്ഥാപിക്കാനനും കമ്പനി ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം യുഎസിനെ മറികടന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായിരുന്നു. 2020 ആകുന്നതോടെ ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 670 ദശലക്ഷമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Comments

comments

Categories: Branding