നിരോധിച്ച നോട്ടുകള്‍ പിഎംജികെവൈ സ്വീകരിക്കില്ല

നിരോധിച്ച  നോട്ടുകള്‍ പിഎംജികെവൈ സ്വീകരിക്കില്ല

 

കൊല്‍ക്കത്ത: നിരോധിക്കപ്പെട്ട നോട്ടുകള്‍ ഉപയോഗിച്ച് പ്രധാന്‍മന്ത്രി ഗരിബ് കല്ല്യാണ്‍ യോജന (പിഎംജികെവൈ) പദ്ധതിക്കു കീഴിലെ നികുതി, അധിക നികുതി, പിഴ, നിക്ഷേപം എന്നിവ അടയ്ക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ അസാധു നോട്ടുകള്‍ പിഎംജികെവൈ വഴി സ്വീകരിക്കില്ലെന്ന് ആദായ നികുതി വകുപ്പ് അഡീഷണല്‍ ഡയറക്റ്റര്‍ പി ബി പ്രാമാണിക് വ്യക്തമാക്കി. പിഎംജികെവൈ പ്രകാരം വരുമാനം വെളിപ്പെടുത്തുന്നതിന് ഡിസംബര്‍ 17 മുതലാണ് പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിത്തുടങ്ങിയത്. 2017 മാര്‍ച്ച് വരെ വരുമാനം വെളിപ്പെടുത്താം.
പിഎംജികെവൈ പദ്ധതി മാര്‍ച്ച് 31 വരെ തുടരും. എന്നാല്‍ പദ്ധതിക്കു കീഴില്‍ ഡിസംബര്‍ 31ന് ശേഷം നികുതി, അധിക നികുതി, പിഴ എന്നിവ അസാധു നോട്ട് ഉപയോഗിച്ച് അടയ്ക്കുവാനോ നിക്ഷേപം നടത്തുവാനോ കഴിയില്ല. ഡിസംബര്‍ 30ന് ശേഷം ചെക്ക്, ആര്‍റ്റിജിഎസ് അല്ലെങ്കില്‍ പുതിയ നോട്ടുകള്‍ എന്നിവ മാത്രമേ പിഎംജികെവൈ സ്വീകരിക്കൂ- പ്രാമാണിക് പറഞ്ഞു.
അസാധുവാക്കിയ 500,1000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് ഇന്നു വരെ പിഎംജികെവൈ ഇടപാടുകള്‍ സാധ്യമാക്കാവുന്നതാണെന്ന് സര്‍ക്കാരും അറിയിച്ചിട്ടുണ്ട്.
പിഎംജികെവൈ പദ്ധതി അനുസരിച്ച് ഒരു വ്യക്തി വെളിപ്പെടുത്തുന്ന വരുമാനത്തിന് 30 ശതമാനം നികുതിയും 33 ശതമാനം അധിക നികുതിയും 10 ശതമാനം പിഴയും നല്‍കണം. വെളിപ്പെടുത്തുന്ന വരുമാനത്തിന്റെ 50 ശതമാനം വരുമിത്. കൂടാതെ വെളിപ്പെടുത്തിയതിന്റെ 25 ശതമാനത്തിന് തുല്യമായ തുക പ്രധാന്‍മന്ത്രി ഗരിബ് കല്ല്യാണ്‍ യോജനയില്‍ നാലു വര്‍ഷത്തേക്ക് പലിശയില്ലാതെ നിക്ഷേപിക്കുകയും വേണം.

Comments

comments

Categories: Slider, Top Stories