1.4 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപസമാഹരണത്തിന് ലീക്കോ

1.4 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപസമാഹരണത്തിന് ലീക്കോ

 

ബെയ്ജിംഗ്: ചൈനീസ് ഇന്‍ര്‍നെറ്റ് ആന്‍ഡ് ടെക്‌നോളജി കമ്പനിയായ ലീക്കോ 1.4 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപ സമാഹരണത്തിന് പദ്ധതിയിടുന്നു. ഇതു സംബന്ധിച്ച് പേര് വെളിപ്പെടുത്താത്ത സ്ട്രാറ്റജിക് നിക്ഷേപകനുമായി കമ്പനി ചര്‍ച്ച നടത്തി വരികയാണ്. വീഡിയോ സ്ട്രീമിംഗില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചശേഷം ഇലക്ട്രിക്, സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയും ബിസിനസ് വികസനത്തിലാണ് ലീക്കോ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നേരത്തെ കമ്പനിയുടെ ഓട്ടോമൊബീല്‍ യൂണിറ്റിനും ഹൈ-ടെക് ബിസിനസിനുമായി ലീക്കോ 600 ദശലക്ഷം ഡോളര്‍ നിക്ഷേപം സമാഹരിച്ചിരുന്നു. വികസന പദ്ധതികളെക്കുറിച്ച് വിശദീകരിക്കാന്‍ കമ്പനി തയാറായിട്ടില്ല.

ചൈനയിലെ സെജിയാങ് പ്രവശ്യയില്‍ പ്രതിവര്‍ഷം 400,000 വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്ന പുതിയ ഇലക്ട്രിക് കാര്‍ പ്ലാന്റ് കമ്പനി ആരംഭിക്കുന്നതായി ചൈനീസ് ഔദ്യോഗിക പത്രം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ലീക്കോയുടെ സാമ്പത്തിക നില അത്ര തൃപ്തികരമല്ലെന്ന് അഭ്യൂഹങ്ങളുണ്ട്. ലീക്കോയുടെ സ്‌പോര്‍ട്‌സ് ബ്രോഡ്കാസ്റ്റിംഗ് യൂണിറ്റായ ലീസ്‌പോര്‍ട്‌സ് പത്തു ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ബിസിനസ് പുനക്രമീകരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂണില്‍ ആറു മാസത്തെ ഇടവേളയ്ക്കുശേഷം സാമ്പത്തിക ക്രമീകരണങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നേടി എത്തിയപ്പോള്‍ ഷെന്‍ഷെനില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന ലീക്കോ യൂണിറ്റായ ലെഷി ഇന്റര്‍നെറ്റ് ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയുടെ ഓഹരികളുടെ മൂല്യം 40 ശതമാനം ഇടിഞ്ഞിരുന്നു.

ഈ മാസം ആറിനും സമാനമായ സ്ഥിതിവിശേഷമുണ്ടായിരുന്നു. പത്തു ബില്ല്യണാണ് ലെഷിയുടെ വിപണി മൂല്യമെങ്കിലും ലീക്കോ ഗ്രൂപ്പിന്റെ സാമ്പത്തിക ഭദ്രതയില്‍ നിക്ഷേപകര്‍ക്ക് സംശയമുണ്ട്.

Comments

comments

Categories: Branding