റിയല്‍റ്റി: മാര്‍ക്കറ്റ് ഡ്രൈവറായി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വളര്‍ച്ച

റിയല്‍റ്റി: മാര്‍ക്കറ്റ് ഡ്രൈവറായി ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വളര്‍ച്ച

 

ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ വികസന വളര്‍ച്ചയില്‍ രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് വിപണിക്ക് പ്രതീക്ഷ. വരും വര്‍ഷങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് വിപണിയുടെ മാര്‍ക്കറ്റ് ഡ്രൈവറാകും ഇന്‍ഫ്രാസ്‌ട്രെക്ചര്‍ വളര്‍ച്ചയെന്ന് രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സികള്‍ വ്യക്തമാക്കുന്നു. വിപണനം ചെയ്യുന്നതിന് നേട്ടം കിട്ടുന്ന ചിലഘടകങ്ങളെയാണ് മാര്‍ക്കറ്റ് ഡ്രൈവേഴ്‌സ് എന്ന് പറയുന്നത്
ഒരു പ്രദേശത്തുള്ള ഭൂമികള്‍ക്കും മറ്റും വില വര്‍ധിക്കാനുള്ള ഘടകമാണ് റിയല്‍റ്റി വിപണിയില്‍ മാര്‍ക്കറ്റ് ഡ്രൈവര്‍ക്കുള്ള മുഖ്യ പങ്ക്. അല്ലെങ്കില്‍ ആ സ്ഥലങ്ങളില്‍ താമസിക്കുന്നതിനുള്ള താല്‍പ്പര്യം വര്‍ധിക്കുന്നതിനുള്ള കാരണം.
രണ്ട് രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളാണുള്ളത്. ആ ഏരിയയെ മൊത്തത്തില്‍ ബന്ധിപ്പിക്കുന്ന റോഡുള്‍. മികച്ച റോഡുകളില്ലെങ്കില്‍ റിയല്‍റ്റി വിപണിയില്‍ പ്രോപ്പര്‍ട്ടികള്‍ക്കുള്ള വിലയല്‍ വന്‍കുറവുണ്ടാകും. സിവിക്ക് ഇന്‍ഫ്രാസ്‌ട്രെക്ചറാണ് മറ്റൊന്ന്. ഈ മേഖലയിലുള്ള പൊതു സേവനം ഉറപ്പാക്കലാണ് സിവിക്ക് ഇന്‍ഫ്രാസ്‌ട്രെക്ചറിന്റെ ചുമതല. വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ വിതരണം ഇതിലൂടെയാണ് സാധ്യമാകുക. ഈ സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ ഈ മേഖലയില്‍ നിക്ഷേപം നടത്താന്‍ ആരും തയാറാകില്ലെന്നാണ് കണ്‍സള്‍ട്ടന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നത്.
സിവിക്ക് ഇന്‍ഫ്രാസ്‌ട്രെക്ചറിന്റെ കീഴില്‍ വരുന്നതാണ് പൊതുഗതാഗതം, ഷോപ്പിംഗ് ഔട്ട്‌ലെറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവ. ഉപഭോക്താവ് വാങ്ങാന്‍ ഉദ്ദേശിക്കുന്ന പ്രോപ്പര്‍ട്ടിയുടെ സമീപത്ത് കോളേജുകള്‍, സ്‌കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ ഉണ്ടാകുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് കൂടുതല്‍ സൗകര്യമാകുന്ന ഘടകങ്ങളാണ്.
സാമൂഹ്യ അടിസ്ഥാന സൗകര്യമാണ് ഇതില്‍ ഏറ്റവും മുഖ്യമായത്. അതായത് ഒരു പ്രദേശത്ത് താമസിക്കുമ്പോള്‍ അവിടെയുള്ള ആളുകളുടെ സ്വഭാവം, ഭാഷ, സംസ്‌കാരം തുടങ്ങിയവയാണ് ഇതില്‍ ഉള്‍പ്പെടുക. കുറ്റവാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ താമസിക്കാന്‍ ഉപഭോക്താക്കള്‍ക്കു താല്‍പ്പര്യം കാണില്ലെന്ന് നിസംശയം പറയാന്‍ സാധിക്കും. പ്രോപ്പര്‍ട്ടി, ഭൂമി എന്നിവയുടെ വിലയില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ഘടകമാണ് സോഷ്യല്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍.
വികസിത രാജ്യങ്ങളില്‍ നഗരവല്‍ക്കരണത്തിന് ഏറ്റവും മുന്‍തൂക്കം നല്‍കുന്നത് അവിടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പൂര്‍ണതയുള്ള വികസനത്തിലൂടെയാണ്. വന്‍കിട പദ്ധതികള്‍ ആരംഭിക്കുന്നതിന് മുമ്പ് കമ്പനികള്‍ ഈ മേഖലയുടെ അടിസ്ഥാനസൗകര്യം ഉറപ്പുവരുത്തും. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കടക്കം ഇത്തരത്തിലുള്ള ഇന്‍ഫ്രാസ്‌ട്രെക്ചറുകള്‍ കൂടുതല്‍ സൗകര്യമൊരുക്കും.
ഒരു പ്രദേശത്തെ ജനവാസ യോഗ്യമാക്കുകയാണ് അടിസ്ഥാനസൗകര്യ വികസനം റിയല്‍ എസ്റ്റേറ്റില്‍ ചെയ്യുന്നത്. ഇത് വര്‍ധിക്കുന്നതിന് അനുസരിച്ച് ആ പ്രദേശത്തിന്റെ വിപണന മൂല്യം (മാര്‍ക്കറ്റിംഗ് വാല്യു) വര്‍ധിച്ചുകൊണ്ടിരിക്കും. കൃത്യവും അനുയോജ്യമായതുമായ സ്ഥലം കണ്ടെത്തി സമയത്തിന് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള സമയം നല്‍കുകയും വേണം. ഒരു മരം നട്ടു കഴിഞ്ഞാല്‍ അതിന്റെ വേരുകള്‍ക്ക് ഭൂമിയിലേക്ക് താഴ്ന്നിറങ്ങാനും അതിലൂടെ അതിന് ആവശ്യമായ ജലം കണ്ടെത്താനും സമയം നല്‍കിയാല്‍ മാത്രമാണ് മരം വളര്‍ച്ച പ്രാപിക്കുക. ഇത് തന്നെയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ള അടിസ്ഥാന സൗകര്യ വികസനത്തിലും വരുന്നത്. സമയം നല്‍കി വളര്‍ച്ചയ്ക്കുള്ള അവസരം നല്‍കുക.
ഇന്ന് റിയല്‍ എസ്റ്റേറ്റ് വിപണിയില്‍ കമ്പനികള്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഘടകങ്ങളില്‍ ഒന്നാണ് അടിസ്ഥാന സൗകര്യ വികസനം. ഇന്‍ഫ്രാസ്‌ട്രെക്ചര്‍ മെച്ചപ്പെടുത്താതിരിക്കുന്ന പദ്ധതികളില്‍ നിന്ന് ഉപഭോക്താക്കള്‍ അകലം പാലിക്കുന്നതും ഇതുകൊണ്ട് തന്നെയാണ്.

Comments

comments

Categories: Business & Economy