എംഎസ് ധോണി ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരങ്ങള്‍ക്കിറങ്ങും

എംഎസ് ധോണി ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരങ്ങള്‍ക്കിറങ്ങും

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 ക്രിക്കറ്റ് പരമ്പരകള്‍ക്ക് മുന്നോടിയായി ഇംഗ്ലീഷ് നിരയ്‌ക്കെതിരെ തന്നെ നടക്കുന്ന സന്നാഹ മത്സരങ്ങള്‍ക്കായി ടീം ഇന്ത്യ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണി കളത്തിലിറങ്ങും. ബ്രോഡ് പ്രസിഡന്റ് ഇലവനായാണ് മഹേന്ദ്ര സിംഗ് ധോണി ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ക്ക് ഇറങ്ങുക.

എന്നാല്‍, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സ്പിന്നര്‍മാരായ രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജയും ഏകദിന, ട്വന്റി-20 പരമ്പരകളില്‍ ഉണ്ടായേക്കില്ലെന്നതാണ് സൂചന. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റം അവിസ്മരണീയമാക്കിയ ഓള്‍ റൗണ്ടര്‍ ജയന്ദ് യാദവിനും വിശ്രമം അനുവദിക്കുമെന്നാണറിയുന്നത്.

അതേസമയം, കഴിഞ്ഞ ട്വന്റി-20 ലോകകപ്പിന് ശേഷം പരിക്ക് കാരണം കളത്തിലിറങ്ങാന്‍ സാധിക്കാതിരുന്ന ആശിഷ് നെഹ്‌റ ഇംഗ്ലണ്ടിനെതിരായ പരമ്പരകളില്‍ ടീം ഇന്ത്യയ്‌ക്കൊപ്പം ചേരുമെന്നതാണ് സൂചന. ജനുവരി പതിനഞ്ചാം തിയതി പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ചാണ് ഇംഗ്ലണ്ട്-ടീം ഇന്ത്യ പരമ്പരയിലെ ആദ്യ ഏകദിന മത്സരം.

Comments

comments

Categories: Sports