ആദായ നികുതി പരിധി 3.5 ലക്ഷമാക്കിയേക്കും

ആദായ നികുതി പരിധി 3.5 ലക്ഷമാക്കിയേക്കും

 

ന്യൂഡെല്‍ഹി: ആദായ നികുതി ആനുകൂല്യത്തിന്റെ പരിധി അടുത്ത ബജറ്റില്‍ 2.5 ലക്ഷത്തില്‍ നിന്നും 3.5 ലക്ഷമാക്കി പുതുക്കി നിശ്ചയിച്ചേക്കും. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ ഏറ്റവുമധികം ബുദ്ധിമുട്ടനുഭവിച്ച മധ്യവര്‍ഗക്കാരെ സന്തോഷിപ്പിക്കാനാണ് നികുതി ആനുകൂല്യത്തിനുള്ള പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

2019ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകൂടി മുന്നില്‍ കണ്ടായിരിക്കും ഇതുസംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിക്കുക. വ്യക്തിഗത നികുതി ഒഴിവ് പരിധിയില്‍ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നേരത്തെ തന്നെ നല്‍കിയിരുന്നു. കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുന്നതിന് സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും നോട്ട് പിന്‍വലിച്ചുകൊണ്ടുള്ള സാമ്പത്തിക ശുചീകരണം വേണ്ടത്ര ഗുണം ചെയ്തിട്ടില്ലെന്നാണ് വിലയിരുത്തല്‍.

Comments

comments

Categories: Slider, Top Stories