ചെറുകിട കര്‍ഷകരുടെ പ്രതീക്ഷകള്‍ എന്തൊക്കെ?

ചെറുകിട കര്‍ഷകരുടെ  പ്രതീക്ഷകള്‍ എന്തൊക്കെ?

 

വടക്കുകിഴക്കന്‍ തായ്‌ലന്‍ഡ് മലനിരകള്‍ക്കിടയില്‍ വളക്കൂറുളള പച്ച താഴ്‌വരയില്‍ സ്ഥിതിചെയ്യുന്ന 300 കുടുബങ്ങള്‍ താമസിക്കുന്ന കാര്‍ഷിക പ്രദേശമാണ് ബാന്‍ ഉമംങ്ങ്. ഇവിടെ ആളുകള്‍ വീടിന്റെ വാതിലുകളും ജനലുകളും അടച്ച് കുറ്റിയിട്ട ശേഷമല്ല താമസിക്കുന്നത്. മറിച്ച് അവ തുറന്നുതന്നെകിടക്കും. കുട്ടികള്‍ എതുസമയവും ഒരു വീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്കെത്തും. എത്തുന്നിടത്ത് നിന്ന് ഭക്ഷണവും. ഇവിടുത്തെ പ്രദേശവാസികള്‍ക്ക് ആവശ്യത്തിലധികം ഭക്ഷണമുണ്ട്. മോട്ടോര്‍ ബൈക്ക്, ട്രാക്ടര്‍, സ്മാര്‍ട്ട്‌ഫോണ്‍ എന്നിവയും ഇവിടെ വ്യാപകമാണ്.
ബാന്‍ ഉമംങ്ങിലെ കര്‍ഷകരെപ്പോലെ തന്നെ ആധുനികതയുടെ വാതില്‍ക്കലെത്തിനില്‍ക്കുന്ന 550-ലധികം ചെറുകിട കര്‍ഷകര്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലായുണ്ട്. ആഗോള അന്തരീക്ഷത്തില്‍ തന്നെ ശക്തമായ സ്വാധീനമാകാന്‍ കഴിയുന്ന രീതികളാണ് ഈ പ്രദേശങ്ങളില്‍ തുടര്‍ന്നുപോരുന്നത്. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ഗ്രാമങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക പരിവര്‍ത്തനത്തില്‍ ശക്തമായ പങ്കാണ് വഹിക്കുന്നത്. കുറച്ചാളുകള്‍ മാത്രം കൃഷിയിലേക്കിറങ്ങി കൂടുതലാളുകള്‍ക്കായി പണിയെടുക്കുന്ന നിലവിലെ രീതി മാറ്റി ജനസംഖ്യയിലെ ഭൂരിഭാഗം ആളുകളും കൃഷിയിലേക്ക് തിരിയുന്ന തരത്തിലേക്ക് എത്തുമ്പോള്‍ മാത്രമേ സാമ്പത്തിക രൂപമാറ്റം സാധ്യമാകുകയുള്ളൂ.

എന്നാല്‍ ആളുകളുടെ വരുമാനം വര്‍ധിക്കുകയും ആളുകള്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങുകയും കൂടുതല്‍ ഊര്‍ജം ഉപയോഗപ്പെടുത്താന്‍ ആരംഭിക്കുകയും ചെയ്യും. ഇതുവഴി അന്തരീക്ഷത്തിലേക്ക് കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളപ്പെടുകയും കൃഷിയില്‍ നിന്നുണ്ടാക്കുന്ന നിക്ഷേപങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്യും. ചുരുക്കിപ്പറഞ്ഞാല്‍ ആധുനികവത്കരണം ഒരാളുടെ വിശപ്പകറ്റാന്‍ ആവശ്യമായിവരുന്ന ഭൂമിയുടെ അളവ് കുറയ്ക്കുമെങ്കിലും ആളുകള്‍ ചെലവാക്കുന്ന ഊര്‍ജം വര്‍ധിപ്പിക്കും. ബാന്‍ ഉമംങ്ങിലെ കര്‍ഷകരെപ്പോലുള്ള ചെറുകിട കര്‍ഷകര്‍ പരമ്പരാഗത രീതികള്‍ പിന്തുടരില്ലെന്നതാണ് സംഭവിക്കാന്‍ സാധ്യതയുള്ള വസ്തുത. അതിനുപകരം പരമ്പരാഗത രീതി പിന്തുടര്‍ന്ന് കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്നതിനേക്കാള്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ താമസിക്കാനാണ് ഇവര്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്.

വികസ്വര രാജ്യങ്ങളിലെ നാട്ടിന്‍പുറത്തെ ആളുകളില്‍ ഭൂരിഭാഗവും ചെറിയ ഫാമുകളില്‍ തന്നെ നിലനില്‍ക്കാന്‍ താത്പര്യപ്പെടുന്നവരാണെന്നതിന് ചില തെളിവുകളുണ്ട്. സാമ്പത്തിക പുരോഗതിയുടെ വേലിയേറ്റം ചെറുകിട കര്‍ഷകരെ പട്ടണങ്ങളിലേക്ക് തുടച്ചുനീക്കുമെന്ന് കരുതപ്പെട്ടിരുന്നു. പക്ഷേ നഗരങ്ങളില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലികള്‍ ലഭിക്കുമെന്ന വസ്തുത നിലനില്‍ക്കുമ്പോഴും ഏഷ്യയിലെ കര്‍ഷകരുടെ തലമുറകള്‍ തങ്ങളുടെ ഗ്രാമപ്രദേശങ്ങളിലേക്കാണ് ആകര്‍ഷിക്കപ്പെട്ടത്. ‘ഏഷ്യന്‍ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഇപ്പോഴും കൂടുതലുള്ളത് ചെറുകിട കൃഷിക്കാരാണെങ്കിലും അത് ഓരോ പതിറ്റാണ്ട് കഴിയുന്തോറും കുറഞ്ഞുവരികയാണ്. 1960-കളിലും 70-കളിലും ഉണ്ടായിരുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍ എഷ്യയില്‍ ഇവ പകുതിയായി കുറഞ്ഞിരിക്കുന്നതായി കാണാനാവും,’ സിംഗപ്പൂരിലെ നാഷണ്‍ സര്‍വകലാശാലയിലെ ഭൂമിശാസ്ത്ര ഗ്രന്ഥകാരനായ ജേനാദ് റിഗ് 2015-ല്‍ ഇങ്ങനെ എഴുതി.
യഥാര്‍ഥത്തില്‍ ചെറുകിട കര്‍ഷകര്‍ ഈ ലാളിത്യം ആഗ്രഹിക്കുന്നതാണോ അതോ അതൊരു അനിവാര്യതയായതിനാല്‍ പാലിക്കപ്പെടുന്നതാണോ? ബാന്‍ ഉമങ്ങിലെ കര്‍ഷകനും 49-കാരനുമായ നാക്ക്‌റെറായ് പറയുന്നത് തന്റെ ദൈനംദിന ചെലവുകള്‍ നിറവേറ്റാന്‍ 16 ഏക്കറില്‍ താന്‍ നടത്തുന്ന കൃഷിയില്‍ നിന്നുള്ള ആദായം മതിയാകില്ലെന്നാണ്. പ്രതിവര്‍ഷം 5800 ഡോളറാണ് നാക്ക്‌റെറായ്ക്ക് കൃഷിയില്‍ നിന്ന് നേടാനാവുന്നത്. ഭാര്യ ചെറിയൊരു പാര്‍ട്ട് ടൈം ജോലിക്ക് പോകുന്നതിലൂടെയാണ് കാര്യങ്ങള്‍ നടന്നുപോകുന്നതെന്നും അദ്ദേഹം പറയുന്നു. നാക്ക്‌റെറായുടെ ഭാര്യയും 21-കാരനായ മൂത്ത മകനും കാര്‍ഷികവൃത്തിയില്‍ സഹായിക്കുമ്പോള്‍ ഇളയമകനെ അയാള്‍ അടുത്തുള്ള സ്‌കൂളില്‍ അയക്കുന്നുണ്ട്. മക്കളെയും കൃഷിക്കാരാക്കണോയെന്ന ചോദ്യത്തിന് ഒരേസമയം അതേ എന്നും അല്ലയെന്നും അദ്ദേഹം മറുപടി പറയുകയായിരുന്നു. അവര്‍ ബിസിനസുകാരും ഒപ്പം കൃഷിക്കാരുമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും നാക്ക്‌റെറായ് പറയുന്നു. കൃഷിക്കാരനായിരിക്കുകയെന്നത് നല്ലതാണ് കാരണം അത് പാരമ്പര്യമായി ഞങ്ങള്‍ ചെയ്തുവരുന്നതാണ്. പക്ഷേ കൃഷിക്കാര്‍ എന്നതിലുപരി നേട്ടം അവര്‍ കരസ്ഥമാക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

41-കാരനായ ഹോന്‍ഗസാ ബാന്‍ ഉമങ്ങിലെ പ്രധാനിയാണ്. 40 ഏക്കറോളം സ്ഥലത്ത് കൃഷിചെയ്യുന്ന ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണുള്ളത്. നാക്ക്‌റെറായയില്‍ നിന്ന് വ്യത്യസ്ഥമായി തന്റെ കുട്ടികള്‍ക്ക് കാര്‍ഷിക രംഗത്തു നല്ല ഭാവിയുണ്ടാകുമെന്നാണ് ഹോന്‍ഗസാ വിശ്വസിക്കുന്നത്. എനിക്ക് മുന്‍പേ എന്റെ മുന്‍ തലമുറയിലുള്ളവര്‍ കൃഷിചെയ്തിരുന്നതുപോലെ തനിക്കു ശേഷം തന്റെ മക്കള്‍ കൃഷി തുടരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഹോന്‍ഗസാ പറയുന്നു. ഉല്‍പ്പാദനക്ഷമതയും വരുമാനവും അവര്‍ വര്‍ധിപ്പിക്കേണ്ടിയിരിക്കുന്നു. അഗ്രിക്കള്‍ച്ചര്‍ എന്‍ജിനീയര്‍മാരായി അവര്‍ മാറണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാര്‍ഷികരംഗത്തെ കണ്ടുപി
ടുത്തങ്ങളെ നയിക്കുന്നവരായി അവര്‍ മാറണമെന്നും എനിക്കുണ്ട്. ഉല്‍പ്പന്നങ്ങള്‍ പുറംരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രീതി ആരംഭിക്കണം. ഹോന്‍ഗസാ കൂട്ടിച്ചേര്‍ക്കുന്നു.
ഹോന്‍ഗസായും നാക്ക്‌റെറായും കൃഷി നല്‍കുന്ന സ്വാതന്ത്ര്യത്തെ ഇഷ്ടപ്പെടുന്നവരാണ്. ഭരിക്കാന്‍ മുകളില്‍ ആരുമില്ലായെന്നത് മികച്ച സമ്പാദ്യം നേടിത്തരുമെന്നാണ് ഇരുവരും പറയുന്നത്. ബാന്‍ ഉമംങ്ങ് പോലെയുള്ള ഗ്രാമങ്ങളില്‍ രണ്ടുകാര്യങ്ങള്‍ സംഭവിക്കാം. ഒന്ന് ഓരോ തലമുറയും മാറിവരുമ്പോള്‍ കൂടുതല്‍ വിദ്യാഭ്യാസം അവര്‍ക്ക് ലഭിക്കും. ചെറുപ്പക്കാര്‍ കൂടുതല്‍ സമയം നഗരങ്ങളില്‍ പ്രവര്‍ത്തിക്കും. ഇത് പിന്നീട് മുഴുവന്‍ സമയവും നഗരങ്ങളില്‍ താമസിക്കുന്നതിലേക്ക് നയിച്ചേക്കാം. ഒരുപക്ഷേ കൃഷിചെയ്യാന്‍ താത്പര്യമില്ലാത്ത അടുത്ത തലമുറയില്‍പ്പെട്ടവര്‍ ഗ്രാമത്തിലെ കൃഷിചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് തങ്ങളുടെ കൃഷിഭൂമികള്‍ വിറ്റേക്കാം. ഇത് ഭക്ഷ്യസാധനങ്ങളുടെ വില കുറയ്ക്കും. വിലകുറയുന്നത് നഗരപ്രദേശങ്ങളില്‍ ഉള്ളവരെ സംബന്ധിച്ച് ഗുണകരമാണെങ്കിലും ഗ്രാമങ്ങളിലെ ആളുകള്‍ക്ക് അത് തിരിച്ചടിയായിരിക്കും. മറുവശത്ത് ഇത്തരം മാറ്റങ്ങളൊന്നുമില്ലാതെ ഗ്രാമങ്ങളില്‍ ഇപ്പോള്‍ ഉള്ളതുപോലെതന്നെ തുടരുന്ന സാഹചര്യവുമുണ്ട്. ഇങ്ങനെയാണെങ്കില്‍ തങ്ങളുടെ ഭക്ഷ്യവസ്തുക്കള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനുള്ള അവസരത്തിനായി അവര്‍ ശ്രമിക്കും. കൃഷിയില്‍ നിന്നുള്ള ആദായം വര്‍ധിപ്പിക്കാനായി സര്‍ക്കാര്‍ നയങ്ങള്‍ രൂപീകരിക്കണമെന്ന തരത്തിലുള്ള ആവശ്യങ്ങളും അവരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നേക്കാം. ഇത് ഗ്രാമീണര്‍ക്ക് സഹായകമാകുമ്പോള്‍ നഗരവാസികള്‍ക്ക് ഇത് അമിതച്ചെലവിന് കാരണമാകും. നഗരങ്ങളിലേക്ക് മാറിയാലും ഇല്ലെങ്കിലും മികച്ച ജീവിത നിലവാരമായിരിക്കും ആളുകള്‍ ആഗ്രഹിക്കുന്നത്.

Comments

comments

Categories: FK Special