കേംബ്രിഡ്ജ് ഇംഗ്ലീഷ് മൊബീല്‍ ലേണിംഗ് ആപ്പ് പുറത്തിറക്കി

കേംബ്രിഡ്ജ് ഇംഗ്ലീഷ് മൊബീല്‍ ലേണിംഗ് ആപ്പ് പുറത്തിറക്കി

 

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ കേംബ്രിഡ്ജ് ഇംഗ്ലീഷ് ലാംഗ്വേജ് അസസ്‌മെന്റ് മൊബീല്‍/ ഓണ്‍ലൈന്‍ ലേണിംഗ് ആപ്പ് പുറത്തിറക്കി. ഫ്‌ളിന്റ് ടെക്‌നോളജി പ്ലാറ്റ്‌ഫോമിലുള്ള ടീച്ചിംഗ് നോളെജ് ടെസ്റ്റിനും(ടികെടി) ഭാഷാ പരിജ്ഞാന പരീക്ഷകള്‍ക്കും സഹായിക്കുകയാണ് എക്‌സാം പാര്‍ട്ണറായ കണ്‍സെപ്റ്റ് എജു വഴി പുറത്തിറക്കിയ ആപ്പിന്റെ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവരുടെ പരീക്ഷാര്‍ത്ഥികളെ പരീക്ഷയ്ക്കായി http://learn.flinnt.com/tkt, htt:// learn.flinnt.com/linguaskill/ എന്നീ വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യിക്കാവുന്നതാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ലേണിംഗ് ആപ്ലിക്കേഷന്‍ സൗജന്യമായി ലഭ്യമാകും. കംപ്യൂട്ടറുകള്‍ വഴിയും മൊബീല്‍ ഉപകരണങ്ങള്‍ വഴിയും ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

അധ്യാപനത്തിനും പഠനത്തിനും ഓരോ സമയത്തിനും യോജിച്ച പുതിയ രീതികളാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നും പുതിയതായി ലേണിംഗ് ആപ്പ് അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷകള്‍ക്ക് വളരെ ഉപകാരപ്രദമാകുമെന്നും കേംബ്രിഡ്ജ് ഇംഗ്ലീഷ് ലാംഗ്വേജ് ഓപ്പറേഷന്‍സ് ഡയറക്റ്റര്‍ ഗയ് നിക്കോള്‍സണ്‍ അഭിപ്രായപ്പെട്ടു. കേംബ്രിഡ്ജ് ടികെടിയും ലിഗ്വാസ്‌കില്‍ ആപ്പും ഫ്‌ളിന്റ് പ്ലാറ്റ്‌ഫോമില്‍ 600,000 ലധികം പഠിതാക്കക്കളും 18,000 ലധികം അധ്യാപകരുമുള്ള സമൂഹത്തിന് കൂടുതല്‍ മികവ് ലഭിക്കാന്‍ സഹായകമാകുമെന്ന് ഫ്‌ളിന്റ് സഹസ്ഥാപകന്‍ ഹരീഷ് അയ്യര്‍ പറഞ്ഞു.

Comments

comments

Categories: Education