ശശികല ഐഎഡിഎംകെ ജനറല്‍ സെക്രട്ടറി

ശശികല ഐഎഡിഎംകെ ജനറല്‍ സെക്രട്ടറി

 

ചെന്നൈ: എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയായി മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴി വി.കെ. ശശികലയെ പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം വ്യാഴാഴ്ച നിയമിച്ചു. യോഗത്തില്‍ ശശികല പങ്കെടുത്തിരുന്നില്ലെങ്കിലും യോഗ തീരുമാനം അവര്‍ അംഗീകരിച്ചു. മുഖ്യമന്ത്രി ഒ.പനീര്‍ സെല്‍വം, ലോക്‌സഭാ ഡെപ്യൂട്ടി നേതാവ് എം. തമ്പിദുരൈ, ഇടപ്പാടി കെ. പളനിസ്വാമി, മറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണു ജനറല്‍ സെക്രട്ടറിയായി നിയമിച്ചു കൊണ്ടുള്ള പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തിലെ പ്രമേയത്തിന്റെ പകര്‍പ്പ് ശശികലയ്ക്ക് കൈമാറിയത്. ജനറല്‍ സെക്രട്ടറി സ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്നു ശശികല അറിയിച്ചു.
ജയലളിതയ്ക്കു മഗ്‌സേസ അവാര്‍ഡും, സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും മരണാനന്തരമായി സമ്മാനിക്കണമെന്നതുള്‍പ്പെടെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ആകെ 14 തീരുമാനങ്ങളാണ് അംഗീകരിച്ചത്. ജയലളിതയുടെ ജന്മദിനം ദേശീയ കാര്‍ഷികദിനമായി ആചരിക്കണമെന്ന നിര്‍ദേശം യോഗത്തിലുയര്‍ന്നു. ഈ മാസം അഞ്ചിന് ജയലളിത അന്തരിച്ചതിനെ തുടര്‍ന്നു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

Comments

comments

Categories: Politics, Slider