നികുതിയടക്കുന്നവര്‍ 24 ലക്ഷം; കാര്‍ വാങ്ങുന്നവര്‍ 25 ലക്ഷം

നികുതിയടക്കുന്നവര്‍ 24 ലക്ഷം; കാര്‍ വാങ്ങുന്നവര്‍ 25 ലക്ഷം

 

ന്യൂഡെല്‍ഹി: രാജ്യത്ത് പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ളവരും നികുതിയടക്കന്നവരുമായ ആളുകളുടെ എണ്ണം 24 ലക്ഷമാണ്. എന്നാല്‍ ഒരു വര്‍ഷം രാജ്യത്ത് വില്‍പ്പന നടക്കുന്ന കാറുകളുടെ എണ്ണം 25 ലക്ഷവും. കഴിഞ്ഞ അഞ്ച് വര്‍ഷമായി തുടരുന്ന സംഗതിയാണിത്. വര്‍ഷം വില്‍പ്പന നടക്കുന്നതില്‍ 3,500 ലക്ഷ്വറി കാറുകളുമാണെന്നുള്ളത് മേെറ്റാരു കാര്യം.
മൊത്തം 125 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ നികുതിയടക്കുന്നവര്‍ 3.65 കോടിയാളുകള്‍ മാത്രമാണ്. മൊത്തം ജനസംഖ്യയുടെ വലിയ ശതമാനം ആളുകളും നുകുതി വലയ്ക്ക് പുറത്താണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നികുതി റിട്ടേണ്‍ ചെയ്യുന്ന 3.65 കോടിയാളുകളില്‍ അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ നികുതിയടക്കുന്നവര്‍ 5.5 ലക്ഷം ആളുകള്‍ മാത്രമാണ്. മൊത്തം നികുതിയുടെ 57 ശതമാനത്തോളം ഇവരില്‍ നിന്നാണ് വരുന്നത്.
നികുതി റിട്ടേണുകളും വാഹന വില്‍പ്പനയും താരതമ്യം ചെയ്താല്‍ ഇതിന്റെ ഏറ്റവും വലിയ വ്യത്യാസം മനസിലാകുമെന്നാണ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി രാജ്യത്തെ വാര്‍ഷിക കാര്‍ വില്‍പ്പന 25 ലക്ഷം യൂണിറ്റിന് മുകളിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഇത് 25.3, 26, 27 ലക്ഷം യൂണിറ്റുകളായിരുന്നു. കാറുകള്‍ വാങ്ങാന്‍ ശേഷിയുള്ള വലിയൊരു ജനവിഭാഗം നികുതി വലയ്ക്ക് ഇപ്പോഴും പുറത്താണെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഒരു കാറിന് ഏകദേശം ഏഴ് വര്‍ഷത്തോളം മികച്ച ലൈഫ് ലഭിക്കും. അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ടാം കാര്‍ വാങ്ങാന്‍ സാധാരണക്കാരെ അപേക്ഷിച്ച് സാധിക്കുന്നതുമല്ല. നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. വരുമാന നികുതി രേഖകള്‍ ചൂണ്ടിക്കാട്ടുന്നതനുസരിച്ച് വര്‍ഷം ഒരു കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവരുടെ എണ്ണം 48,417 ആണ്. എന്നാല്‍, ബിഎംഡബ്ല്യു, ജാഗ്വര്‍, മെഴ്‌സിഡസ് ബെന്‍സ്, ഔഡി, പോര്‍ഷെ, മസൊരാറ്റി തുടങ്ങിയ ആഡംബര കാറുകളുടെ വില്‍പ്പന വര്‍ഷം 35,000 യൂണിറ്റുമാണ്.

Comments

comments

Categories: Trending

Write a Comment

Your e-mail address will not be published.
Required fields are marked*