തെരഞ്ഞെടുപ്പിലെ ഇടപെടല്‍: റഷ്യയ്‌ക്കെതിരേ യുഎസ് കടുത്ത നടപടിക്ക്

തെരഞ്ഞെടുപ്പിലെ ഇടപെടല്‍: റഷ്യയ്‌ക്കെതിരേ യുഎസ് കടുത്ത നടപടിക്ക്

വാഷിംഗ്ടണ്‍: 2016 നവംബര്‍ എട്ടിനു നടന്ന യുഎസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലും അതിനു മുന്‍പ് നടന്ന പ്രചാരണഘട്ടത്തിലും ഇടപെടല്‍ നടത്തിയ റഷ്യയ്‌ക്കെതിരേ കടുത്ത നടപടിക്കു യുഎസ് ഒരുങ്ങുന്നതായി സൂചന ലഭിച്ചെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയും നയതന്ത്ര ബന്ധത്തില്‍ കണിശത പുലര്‍ത്തിക്കൊണ്ടുമാണ് റഷ്യയ്‌ക്കെതിരേ നീങ്ങാന്‍ ഒബാമ ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. സൈബര്‍ ഓപ്പറേഷന്‍ പോലുള്ള രഹസ്യനീക്കത്തിലൂടെ റഷ്യയെ ആക്രമിക്കാനും പദ്ധതിയിടുന്നുണ്ട്. റഷ്യയ്‌ക്കെതിരേ സ്വീകരിക്കാനിരിക്കുന്ന സാമ്പത്തിക ഉപരോധം ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളെ കുറിച്ചു പുതുവര്‍ഷത്തില്‍ അമേരിക്ക പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്.
യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ഇടപെടലുണ്ടായെന്നു സിഐഎ ഉള്‍പ്പെടെയുള്ള അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സികളും എഫ്ബിഐ പോലുള്ള അന്വേഷണ ഏജന്‍സികളും വ്യക്തമാക്കിയിരുന്നു. റഷ്യയുടെ ഇടപെടലാണ് ട്രംപിന് ജയം നേടിക്കൊടുത്തതെന്നും വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ അമേരിക്കയുടെ ആരോപണത്തെ നിഷേധിച്ച് റഷ്യ രംഗത്ത് വന്നിരുന്നു.
യുഎസിനെ സാമ്പത്തികമായും സുരക്ഷാതലത്തിലും നശിപ്പിക്കാന്‍ ശ്രമിക്കുന്ന വിദേശ ഹാക്കര്‍മാരെ ശിക്ഷിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒബാമ ഭരണകൂടം എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പുറത്തിറക്കിയിരുന്നു. ഈ ഓര്‍ഡര്‍ ഭേദഗതി വരുത്താനാണ് ഇപ്പോള്‍ യുഎസ് ശ്രമിക്കുന്നത്.

Comments

comments

Categories: World

Write a Comment

Your e-mail address will not be published.
Required fields are marked*