സിറിയയില്‍ റഷ്യയും തുര്‍ക്കിയും വെടിനിര്‍ത്തല്‍ കരാറിന്

സിറിയയില്‍ റഷ്യയും തുര്‍ക്കിയും വെടിനിര്‍ത്തല്‍ കരാറിന്

ഇസ്താന്‍ബുള്‍: സിറിയയില്‍ വെടിനിര്‍ത്തല്‍ കരാറിന് തുര്‍ക്കിയും റഷ്യയും ഒപ്പുവച്ചേക്കുമെന്ന് ഔദ്യോഗിക ന്യൂസ് ഏജന്‍സി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തു. അലെപ്പോ നഗരത്തിലും വെടിനിറുത്തല്‍ കരാര്‍ ബാധകമായിരിക്കും. എന്നാല്‍ തീവ്രവാദ സംഘടനകള്‍ക്കു മേലുള്ള ആക്രമണം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.
വെടിനിറുത്തല്‍ കരാര്‍ വിജയകരമാവുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ സിറിയന്‍ ഭരണകൂടവും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചകളില്‍ വന്‍ പുരോഗതിയായിരിക്കും കൈവരിക്കാനാവുകയെന്നും വിലയിരുത്തലുണ്ട്.

Comments

comments

Categories: World