തിരുവനന്തപുരം വിമാനത്താവള വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം വിമാനത്താവള വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

 

തിരുവനന്തപുരം : തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റില്‍ പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ നുഴഞ്ഞുകയറി. കശ്മീരി ചീറ്റ എന്ന പാക് സൈബര്‍ ആക്രമണ സംഘമാണ് വെബ്‌സൈറ്റ് ആക്രമിച്ചത്.
പാക് സൈബര്‍ അറ്റാക്കേഴ്‌സ് എന്നും വി ആര്‍ അണ്‍ബീറ്റബ്ള്‍ എന്നും ഇവര്‍ സ്വയം വിശേഷിപ്പിച്ചിട്ടുമുണ്ട്. മെസ്സ് വിത്ത് ദ ബെസ്റ്റ്, ഡൈ ലൈക് ദ റെസ്റ്റ് എന്ന സന്ദേശവും ഹാക്കര്‍മാര്‍ അപ്‌ലോഡ് ചെയ്തു. മണിക്കൂറുകള്‍ക്കകം വെബ്‌സൈറ്റ് തിരിച്ചുപിടിച്ചിട്ടുണ്ട്

അതേസമയം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തെന്ന വാര്‍ത്ത വിമാനത്താവള അധികൃതര്‍ നിഷേധിച്ചു. ഇതേ സംഘം ഇതിനുമുമ്പും രാജ്യത്തെ പ്രധാന വെബ്‌സൈറ്റുകള്‍ ആക്രമിച്ചതായാണ് സംശയിക്കുന്നത്. ഈ വര്‍ഷമാദ്യം റായ്പൂര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ വെബ്‌സൈറ്റ് ഈ സംഘമാണ് ഹാക്ക് ചെയ്തത്.

Comments

comments

Categories: Slider, Top Stories