വിരാട് കോഹ്‌ലിയെ പ്രകോപിപ്പിക്കുമെന്ന് സ്റ്റീവ് സ്മിത്ത്

വിരാട് കോഹ്‌ലിയെ പ്രകോപിപ്പിക്കുമെന്ന് സ്റ്റീവ് സ്മിത്ത്

 

സിഡ്‌നി: ടീം ഇന്ത്യ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ നടക്കാനിരിക്കുന്ന പരമ്പരയില്‍ വാക്‌പോരിലൂടെ പ്രകോപിപ്പിക്കുമെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. വളരെ പെട്ടെന്ന് വികാരത്തിന് അടിമപ്പെടുന്ന താരമാണ് വിരാട് കോഹ്‌ലിയെന്നും അതിനാല്‍ ദേഷ്യം പിടിപ്പിച്ച് മത്സരത്തില്‍ നിന്നും അദ്ദേഹത്തിന്റെ ശ്രദ്ധ തിരിക്കാനായിരിക്കും തങ്ങളുടെ ശ്രമമെന്നും സ്മിത്ത് വ്യക്തമാക്കി.

ടീം ഇന്ത്യ ക്യാപ്റ്റന്റെ ശ്രദ്ധ ഇല്ലാതാക്കിയാല്‍ തങ്ങള്‍ക്ക് വിജയം നേടാന്‍ സാധിക്കുമെന്നും സ്റ്റീവ് സ്മിത്ത് പറഞ്ഞു. അതേസമയം, ഓസ്‌ട്രേലിയയുടെ പദ്ധതി സ്റ്റീവ് സ്മിത്ത് മുന്‍കൂട്ടി വെളിപ്പെടുത്തിയതിനാല്‍ വളരെ സംയമനം പാലിച്ചാകും ടീം ഇന്ത്യ ക്യാപ്റ്റന്‍ കളത്തിലിറങ്ങുക. കഴിഞ്ഞ പതിനെട്ട് മാസമായി വിരാട് കോഹ്‌ലിക്ക് കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം വളരെ മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

Comments

comments

Categories: Sports