എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മൊബീല്‍ ബാംങ്കിംഗ് സൗകര്യം ആരംഭിച്ചു

എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി സൗത്ത് ഇന്ത്യന്‍ ബാങ്ക് മൊബീല്‍ ബാംങ്കിംഗ് സൗകര്യം ആരംഭിച്ചു

 

സൗത്ത് ഇന്ത്യന്‍ ബാങ്ക് എന്‍ആര്‍ഐ ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് എസ്‌ഐബി മിറര്‍പ്ലസ് എന്ന മൊബീല്‍ ബാങ്കിംഗ് ആപ്ലിക്കേഷന്‍ ആരംഭിച്ചു. എല്ലാ പ്രമുഖ മൊബീല്‍ പ്ലാറ്റ്‌ഫോമുകളിലും ആപ്പ് ഉപയോഗിക്കാന്‍ സാധിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സുരക്ഷിതത്വമേകുന്ന അതിനൂതനമായ ഇ-ലോക് സംവിധാനവും മുമ്പ് സൗത്ത് ഇന്ത്യന്‍ ബാങ്ക് അവതരിപ്പിച്ചിരുന്നു.
അപഭോക്താക്കള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് മിക്കവാറും എല്ലാ ബാങ്ക് ഇടപാടുകളും നടത്താന്‍ എസ്‌ഐബി മിറര്‍ പ്ലസ് സഹായകമാകും. ആക്ടിവേഷന്‍ അനായാസമാക്കാന്‍ സെല്‍ഫ് രജിസ്‌ട്രേഷന്‍ സൗകര്യത്തോടെയാണ് ആപ് എത്തുന്നത്. ബാങ്കുകള്‍ തമ്മിലുള്ള ഫണ്ട് ട്രാന്‍സ്ഫറുകള്‍ക്ക് വേണ്ടി എന്‍ഇഎഫ്റ്റി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബില്‍ പേമെന്റ് സൗകര്യം, ഉടനടിയുള്ള മൊബീല്‍,ഡിടിഎച്ച് റീചാര്‍ജ്, ചെക്ക് ബുക്കിനായുള്ള അഭ്യര്‍ത്ഥന, ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും ബാങ്കിനുളളിലെ ഫണ്ട് ട്രാന്‍സ്ഫര്‍ എന്നീ സേവനങ്ങളും ആപ്പില്‍ ലഭ്യമാണ്.
ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ള ഈ പ്രൊഡക്ടിന്റെ അവതരണത്തോടെ സൗത്ത് ഇന്ത്യന്‍ ബാങ്ക് ‘നെക്‌സ്റ്റ് ജനറേഷന്‍ ബാങ്കിംഗ്’ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തുടര്‍ച്ചയായി നല്‍കും എന്ന വാഗ്ദാനം ഒരിക്കല്‍ കൂടി പാലിച്ചിരിക്കുന്നു. എസ്‌ഐബി ബാങ്ക് എംഡിയും, സിഇഒയുമായ വിജി മാത്യു പറഞ്ഞു.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 839 ശാഖകളും 46 എക്സ്റ്റന്‍ഷന്‍ കൗണ്ടറുകളും, 1313 എടിഎം കളുമായി ഇന്ത്യ മുഴുവന്‍ സാന്നിധ്യമുണ്ട്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ 333.27 കോടി രൂപയാണ് ബാങ്കിന്റെ അറ്റലാഭം.

Comments

comments

Categories: Banking