നോട്ട് പ്രതിസന്ധി: സംസ്ഥാനത്ത് വീണ്ടും ശമ്പളവും പെന്‍ഷനും മുടങ്ങും

നോട്ട് പ്രതിസന്ധി:  സംസ്ഥാനത്ത് വീണ്ടും ശമ്പളവും പെന്‍ഷനും മുടങ്ങും

 

തിരുവനന്തപുരം : പുതുവര്‍ഷത്തില്‍ സംസ്ഥാനത്തെ ശമ്പള-പെന്‍ഷന്‍ വിതരണം വീണ്ടും പ്രതിസന്ധിയിലായേക്കും. വേണ്ടത്ര നോട്ട് നല്‍കാനാവില്ലെന്ന് റിസര്‍വ്വ് ബാങ്ക് കേരളത്തെ അറിയിച്ചു. ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതിന് സംസ്ഥാനത്തിന് 1,391 കോടി രൂപയാണ് ആവശ്യമായി വരുന്നത്. എന്നാല്‍ 600 കോടി രൂപയേ ഉറപ്പ് നല്‍കാനാകൂവെന്നാണ് ആര്‍ബിഐ അറിയിച്ചിരിക്കുന്നത്. മൂന്നാം തീയതി മുതല്‍ 13 ാം തീയതി വരെയാണ് സംസ്ഥാനത്ത് ശമ്പള വിതരണം നടക്കുന്നത്.

ഡിസംബര്‍ മാസത്തേക്കാള്‍ വലിയ പ്രതിസന്ധിയായിരിക്കും ജനുവരിയില്‍ ശമ്പള വിതരണവുമായി ബന്ധപ്പെട്ട് കേരളം നേരിടാന്‍ പോകുന്നത്. റിസര്‍വ് ബാങ്ക് പ്രതിനിധിയുമായി എസ്ബിടി, എസ്ബിഐ, കാനറാ ബാങ്ക് എന്നിവയുടെ പ്രതിനിധികളുമായും ധനകാര്യ സെക്രട്ടറി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ജീവനക്കാര്‍ക്ക് എക്കൗണ്ടിലേക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന്റെ കൈവശം പണമുണ്ടെന്നും എന്നാല്‍ ഇത് പിന്‍വലിക്കുന്നതിന് ആവശ്യത്തിന് നോട്ടില്ലെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞിരുന്നു. നോട്ട് അസാധുവാക്കുന്നതിന് മുമ്പ് ഒക്ടോബറില്‍ 3,000 കോടി രൂപയായിരുന്നു കേരളത്തിന്റെ നികുതി വരുമാനം. എന്നാല്‍ ഡിസംബറില്‍ ഇത് 2,200 കോടി രൂപയായി കുറഞ്ഞു.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*