പരിക്കിനെ മറികടന്ന് രോഹിത് ശര്‍മ കളിക്കളത്തിലേക്ക്

പരിക്കിനെ മറികടന്ന് രോഹിത് ശര്‍മ കളിക്കളത്തിലേക്ക്

 

മുംബൈ: പരിക്കേറ്റതിനെ തുടര്‍ന്ന് ടീം ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും പിന്മാറേണ്ടിവന്ന രോഹിത് ശര്‍മ തിരിച്ചുവരവിന് തയാറെടുക്കുന്നു. കായികക്ഷമത വീണ്ടെടുക്കുന്നതിനായി രഞ്ജി ട്രോഫി സെമി ഫൈനലിലെ തമിഴ്‌നാടിനെതിരായ മത്സരത്തില്‍ മുബൈയ്ക്ക് വേണ്ടി രോഹിത് ശര്‍മ കളത്തിലിറങ്ങുമെന്നാണ് കരുതുന്നത്.

2016 ഒക്ടോബറില്‍ നടന്ന ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തിലായിരുന്നു രോഹിത് ശര്‍മ അവസാനമായി കളത്തിലിറങ്ങിയത്. അന്നത്തെ മത്സരത്തില്‍ 70 റണ്‍സെടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും കാല്‍മുട്ടിനേറ്റ പരിക്ക് തിരിച്ചടിയായി. ഇതിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും രോഹിത് ശര്‍മയ്ക്ക് നഷ്ടമായി.

പരിക്കിന്റെ പിടിയിലായ രോഹിത് ശര്‍മ ലണ്ടനില്‍ വെച്ചായിരുന്നു ശാസ്ത്രക്രിയക്ക് വിധേയനായത്. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി-20 പരമ്പരകള്‍ക്ക് മുമ്പ് തന്നെ രോഹിത് ശര്‍മ പൂര്‍ണ ആരോഗ്യവാനായി കളിക്കളത്തില്‍ തിരിച്ചെത്തുന്നത് ടീം ഇന്ത്യയ്ക്കും ശുഭകരമായ വാര്‍ത്തയാണ്.

Comments

comments

Categories: Sports

Write a Comment

Your e-mail address will not be published.
Required fields are marked*