ഇന്റര്‍നെറ്റ് കമ്പനികളുടെ കൂട്ടായ്മ വേണമെന്ന് മേക്‌മൈട്രിപ് ചെയര്‍മാന്‍

ഇന്റര്‍നെറ്റ് കമ്പനികളുടെ കൂട്ടായ്മ വേണമെന്ന് മേക്‌മൈട്രിപ് ചെയര്‍മാന്‍

 

ബെംഗളൂരു : ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കമ്പനികള്‍ പൊതുപ്രശ്‌നങ്ങളില്‍ ഒരുമിച്ചു നിന്ന് കൂട്ടായ ശബ്ദമുയര്‍ത്തണമെന്ന് മേക്‌മൈട്രിപ് ചെയര്‍മാന്‍ ദീപ് കല്‍റ. നിലവില്‍ ഓരോ വിഷയത്തിലും ഓരോരുത്തര്‍ക്കും വ്യത്യസ്ത ശബ്ദമാണെന്നും രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ വെബ്‌സൈറ്റിന്റെ മേധാവി പറഞ്ഞു. നയപരമായ കാര്യങ്ങളിലും നിലവാരത്തിലും മറ്റും ഇന്ത്യന്‍-വിദേശ ഇന്റര്‍നെറ്റ് കമ്പനികള്‍ അഭിപ്രായ സമന്വയത്തിലെത്തണമെന്നും ദീപ് കല്‍റ ആവശ്യപ്പെട്ടു. നാസ്‌കോമിലും ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ അസ്സോസിയേഷനിലും വലിയ വിശ്വാസമില്ലെന്നും ഇന്റര്‍നെറ്റ് കമ്പനികളുടേത് മാത്രമായ കൂട്ടായ്മ രൂപപ്പെടുത്തുകയാണ് വേണ്ടതെന്നും ദീപ് കല്‍റ പറഞ്ഞു.
വിജയിക്കാന്‍ എല്ലാവര്‍ക്കും തുല്യ അവസരം പ്രദാനം ചെയ്യുന്ന സാഹചര്യത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. യൂബറിനെതിരെ ഒല മേധാവി ഭവീഷ് അഗ്ഗര്‍വാളിന്റെ പ്രസ്താവന പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ദീപ് കല്‍റയുടെ ഈ പ്രതികരണം. മറ്റ് രാജ്യങ്ങളിലെ ലാഭമുപയോഗിച്ച് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യൂബറില്‍നിന്ന് തദ്ദേശീയ കമ്പനികളെ സംരക്ഷിക്കണമെന്ന ആവശ്യമാണ് ഭവീഷ് അഗ്ഗര്‍വാള്‍ ഉന്നയിച്ചത്. തുടര്‍ന്ന് ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ മൊബിക്വിക്കിന്റെ സിഇഒ ബിപിന്‍ പ്രീത് സിംഗ് ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തി. ഇക്കാര്യത്തില്‍ ഏറ്റവുമധികം ശബ്ദമുയര്‍ത്തിയത് ഫ്‌ളിപ്കാര്‍ട്ട് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ സച്ചിന്‍ ബന്‍സാലായിരുന്നു.

ട്രാവല്‍, റീട്ടെയ്ല്‍, ഫിനാന്‍ഷ്യല്‍ ടെക്‌നോളജി തുടങ്ങിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി ഏക ഇന്റര്‍നെറ്റ് കമ്പനി അസ്സോസിയേഷന്‍ രൂപീകരിക്കണമെന്നാണ് ദീപ് കല്‍റ നിര്‍ദേശിക്കുന്നത്. 2004 ല്‍ തുടങ്ങിയ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യയെ ഇപ്പോള്‍ നയിക്കുന്നത് ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ ഫ്രീചാര്‍ജിന്റെ സ്ഥാപകന്‍ കുനാല്‍ ഷാ ആണ്. ഇ-കോമേഴ്‌സ്, ഡിജിറ്റല്‍ പെയ്െമന്റ്, ഫിന്‍ടെക്, ഡിജിറ്റല്‍ അഡൈ്വര്‍ടൈസിംഗ് തുടങ്ങിയ മേഖലകളിലെ മുന്നൂറോളം കമ്പനികളാണ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ അസ്സോസിയേഷനില്‍ അംഗങ്ങളായുള്ളത്.

Comments

comments

Categories: Branding