വിരാള്‍ വി ആചാര്യ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

വിരാള്‍ വി ആചാര്യ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

 

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ഗവര്‍ണറായി വിരാള്‍ വി ആചാര്യയെ നിയമിച്ചു. ന്യൂയോര്‍ക്ക് സര്‍വകലാശാല സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനാണ് വിരാള്‍. ഈ വര്‍ഷം സെപ്റ്റംബറില്‍ ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലേക്കാണ് ആചാര്യയുടെ നിയമനം. കേന്ദ്ര ബാങ്കിന് നിലവില്‍ എന്‍ എസ് വിശ്വാനന്തന്‍, എസ് എസ് മുന്ദ്ര, ആര്‍ ഗാന്ധി എന്നീ മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണുള്ളത്. നാലാമത്തെ ഡെപ്യൂട്ടി ഗവര്‍ണറായാണ് വിരാളിനെ നിയമിച്ചിരിക്കുന്നത്.
ഉര്‍ജിത് പട്ടേലിന്റെ ഒഴിവിലേക്കാണ് ആചാര്യയുടെ നിയമനമെങ്കിലും ആര്‍ബിഐയില്‍ ഏതു വിഭാഗത്തിന്റെ ചുമതലയാണ് ആചാര്യയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പട്ടേല്‍ കൈകാര്യം ചെയ്തിരുന്ന ധനനയം നിലവില്‍ ഡെപ്യുട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധിയാണ് നിര്‍വഹിക്കുന്നത്.

Comments

comments

Categories: Slider, Top Stories