നോട്ട് പ്രതിസന്ധി: ജീവനക്കാര്‍ക്ക് ചെക്ക് മുഖേന ശമ്പളം നല്‍കാന്‍ ഡെല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു

നോട്ട് പ്രതിസന്ധി:  ജീവനക്കാര്‍ക്ക് ചെക്ക് മുഖേന ശമ്പളം നല്‍കാന്‍ ഡെല്‍ഹി സര്‍ക്കാര്‍ നിര്‍ദേശിച്ചു

 

ന്യൂഡെല്‍ഹി: ജീവനക്കാര്‍ക്ക് ചെക്ക് വഴിയോ ഇലക്ട്രോണിക് പേമെന്റ് സംവിധാനമുപയോഗിച്ചോ ശമ്പളം വിതരണം ചെയ്യാന്‍ കരാറുകാരോടും തൊഴില്‍ദാതാക്കളോടും ഡെല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതിന് ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് ഡെല്‍ഹി തൊഴില്‍ വകുപ്പ് തൊഴില്‍ദാതാക്കളുടെ അഭിപ്രായം തേടിയിട്ടുണ്ട്.

തൊഴിലാളികള്‍ക്ക് ചെക്ക് മുഖാന്തരമോ ഇലക്ട്രോണിക് പേമെന്റ് സംവിധാനമുപയോഗിച്ചോ വേതനം വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചതായി ഡെല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. സമയ നഷ്ടമില്ലാതെ കുറഞ്ഞ ചെലവില്‍ സുതാര്യത ഉറപ്പുവരുത്തികൊണ്ട് പേമെന്റ് നടത്താന്‍ ഡിജിറ്റല്‍ സംവിധാനങ്ങളുപയോഗിച്ച് സാധിക്കുമെന്നും, ഡിജിറ്റല്‍ പേമെന്റ് പ്രോത്സാഹിപ്പിക്കുകയെന്ന് തങ്ങളുടെ കൂട്ടായ പരിശ്രമമാണെന്നും ഡെല്‍ഹി തൊഴില്‍ വകുപ്പ് പുറത്തിറക്കിയ അഡൈ്വസറിയില്‍ പറയുന്നു. യുപിഐ, ഇ-വാലറ്റ്, കാര്‍ഡ്-പിഒഎസ്, ആധാര്‍ അധിഷ്ഠിത പേമെന്റ് സിസ്റ്റം, യുഎസ്എസ്ഡി (അണ്‍സ്ട്രക്‌ച്ചേര്‍ഡ് സപ്ലിമെന്ററി സര്‍വീസ് ഡാറ്റ) എന്നീ സംവിധാനങ്ങളിലൂടെ വേതനം വിതരണം ചെയ്യാമെന്നും തൊഴില്‍ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories