കൊക്ക കോള ഇന്ത്യ അക്വാറിയസ് പുറത്തിറക്കി

കൊക്ക കോള ഇന്ത്യ  അക്വാറിയസ് പുറത്തിറക്കി

ന്യൂഡെല്‍ഹി: കൊക്ക കോളയുടെ സ്‌പോര്‍ട്‌സ് ഡ്രിങ്ക് ബ്രാന്‍ഡായ അക്വാറിയസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. കാര്‍ബണേറ്റഡ് അല്ലാത്ത കലോറി കുറഞ്ഞ ഡ്രിംഗ്‌സ് ആയ അക്വാറിയസിന്റെ 400 മില്ലി ലിറ്റര്‍ പാക്കിന് 30 രൂപയാണ് വില.

കൊക്ക കോള ഇന്ത്യ ഈ വര്‍ഷം പുറത്തിറക്കുന്ന രണ്ടാമത്തെ ഉല്‍പ്പന്നമാണിത്. വിയോ ബ്രാന്‍ഡിനു കീഴിലെ മില്‍ക്ക് ഡ്രിംഗ് അവര്‍ വര്‍ഷാദ്യം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. രാജ്യത്തെ പ്രധാന നഗരങ്ങളിലെ അംഗീകൃത ഷോപ്പുകളിലും ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും തെരഞ്ഞെടുത്ത ഗ്രോസറി ഔട്ട്‌ലെറ്റുകളിലും പ്രാരംഭ ഘട്ടത്തില്‍ അക്വാറിയസ് ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
കൊക്ക കോളയുടെ 20 ബില്ല്യണ്‍ ഡോളര്‍ ബ്രാന്‍ഡ് മൂല്യമുള്ള മുന്‍നിര ഉല്‍പ്പന്നമാണ് അക്വാറിയസ്. ആഗോളതലത്തില്‍ ഇത് വളരെ പ്രശസ്തമാണ്. ഇന്ത്യയില്‍ യുവാക്കളേയും നഗരങ്ങളിലുള്ള ഉപയോക്താക്കളെയുമാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കൊക്ക കോള ഇന്ത്യ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റായ ദേബബ്രത മുഖര്‍ജി പറഞ്ഞു. ജലാംശം കൂടുതലുള്ള ഡ്രിംഗ്‌സുകള്‍ക്ക് വരും വര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ച നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊക്ക കോളയുടെ പ്രധാന എതിരാളിയായ പെപ്‌സികോ നേരത്തെ ആക്ടീവ് ഹൈഡ്രേഷന്‍ വിഭാഗത്തില്‍ സെവന്‍അപ്പ് റീവൈവ് ലോഞ്ച് ചെയ്തിരുന്നു.

Comments

comments

Categories: Branding