യുദ്ധവിമാനവിപണി: പാശ്ചാത്യ മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ ചൈന

യുദ്ധവിമാനവിപണി: പാശ്ചാത്യ മേല്‍ക്കോയ്മ അവസാനിപ്പിക്കാന്‍ ചൈന

 

ബീജിംഗ്: യുദ്ധവിമാനങ്ങളുടെ വിപണിയില്‍ പാശ്ചാത്യരാജ്യങ്ങള്‍ ആസ്വദിക്കുന്ന മേല്‍ക്കോയ്മയ്ക്കു ചൈനയുടെ മറുപടി. വെള്ളിയാഴ്ച അഞ്ചാം തലമുറയില്‍പ്പെട്ട സ്റ്റെല്‍ത്ത് ഫൈറ്ററിന്റെ ഏറ്റവും പുതിയ മാതൃക ചൈന പരീക്ഷിച്ചതായി ചൈനയുടെ ഔദ്യോഗിക മാധ്യമം ചൈനാ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. വിമാനവാഹിനി കപ്പലിന്റെ അകമ്പടിയോടെ പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറന്‍ പ്രദേശത്ത് ചൈന ഇപ്പോള്‍ സൈനിക ശക്തിപ്രകടനം നടത്തുന്നുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണു പുതിയ പരീക്ഷണം.
j-31 എന്ന യുദ്ധവിമാനത്തിന്റെ പുതിയ രൂപമായ fc-31 gyrfalcon എന്ന യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കലാണ് ചൈന വെള്ളിയാഴ്ച നടത്തിയത്. രണ്ട് എന്‍ജിനുള്ള ജെറ്റ്, യുഎസിന്റെ f-35 നോട് കിടപിടിക്കുന്നതാണ്. ചൈനയുടെ പുതിയ യുദ്ധവിമാനമായ fc-31ന്റെ നാലാം തലമുറയില്‍പ്പെട്ട മാതൃക പുറത്തിറക്കിയത് 2012 ഒക്ടോബറിലായിരുന്നു. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന അഞ്ചാം തലമുറയില്‍പ്പെട്ട വിമാനത്തിനു അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളും സ്‌ഫോടക വസ്തുക്കള്‍ വഹിക്കാനുള്ള payload capacity യുമുണ്ട്. ഷെന്‍യാങ് എയര്‍ക്രാഫ്റ്റ് കോര്‍പാണ് യുദ്ധവിമാനം രൂപകല്പന ചെയ്തിരിക്കുന്നത്. 70 മില്യണ്‍ യുഎസ് ഡോളറാണ് ഒരു വിമാനത്തിന്റെ വില.

Comments

comments

Categories: World

Write a Comment

Your e-mail address will not be published.
Required fields are marked*