ചാറ്റ്‌ബോട്ട് ബാങ്കിംഗിനായി എച്ച്ഡിഎഫ്‌സിയും നിക്കി.എഐയും കൈകോര്‍ക്കുന്നു

ചാറ്റ്‌ബോട്ട് ബാങ്കിംഗിനായി എച്ച്ഡിഎഫ്‌സിയും നിക്കി.എഐയും കൈകോര്‍ക്കുന്നു

 

മുംബൈ: ചാറ്റ്‌ബോട്ട് ബാങ്കിംഗിനുവേണ്ടി എച്ച്ഡിഎഫ്‌സി ബാങ്ക് നിക്കി.എഐ എന്ന ആര്‍ട്ടിഫിഷല്‍ ഇന്റെലിജന്‍സ് സംരംഭവുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. രത്തന്‍ ടാറ്റയും റോണി സ്‌ക്രൂവാലയും ചേര്‍ന്നാണ് നിക്കി.എഐ് ആരംഭിച്ചത്. ചാറ്റ്‌ബോട്ട് ഇപ്പോള്‍ ഫേസ്ബുക്ക് മെസഞ്ചറില്‍ ലഭ്യമാണ്. കാബ് ബുക്കിംഗിനും ഫുഡ് ഓര്‍ഡര്‍ ചെയ്യുവാനും ബില്ല് അടയ്ക്കുവാനും ഒക്കെ ഉപഭോക്താക്കള്‍ക്ക് ഈ സേവനം ഉപയോഗിക്കാം. ഒരു വെര്‍ച്വല്‍ പരിചാരക സേവനം എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനു വേണ്ടിയാണ് ചാറ്റ്‌ബോട്ട് രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡിജിറ്റല്‍ ബാങ്കിംഗ് വിഭാഗം തലവന്‍ നിതിന്‍ ചുഗ് പറഞ്ഞു. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ചാറ്റ് ആപ്പ് എല്ലാവര്‍ക്കും ലഭ്യമാകും. ഇതിന് എച്ച്ഡിഎഫ്‌സി ബാങ്കില്‍ എക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമില്ല. ഏത് ബാങ്ക് എക്കൗണ്ട് ഉപയോഗിച്ചുള്ള ട്രാന്‍സാക്ഷനുകളും എച്ച്ഡിഎഫ്‌സിയുടെ ഈ സേവനം ഉപയോഗിച്ച് സാധ്യമാകും.

എച്ച്ഡിഎഫ്‌സിയുടെ ട്രാന്‍സാക്ഷനുകളില്‍ 71 ശതമാനത്തില്‍ അധികവും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെയാണ് നടക്കുന്നത്. ഇന്റര്‍നെറ്റും മൊബീല്‍ ഫോണും ഇപ്പോള്‍ ഞങ്ങളുടെ ശക്തിസ്രോതസ്സുകളാണ്-നിതിന്‍ ചഗ് കൂട്ടി ചേര്‍ത്തു.

Comments

comments

Categories: Banking